Malayalam

യൂറിക് ആസിഡ് കൂടുതലാണോ? എങ്കില്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

ശരീരത്തില്‍ യൂറിക് ആസിഡ് കൂടുതലുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 
 

Malayalam

ചെറി പഴം

ചെറി പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ ശരീരത്തിലെ യൂറിക് ആസിഡ് നിയന്ത്രണത്തില്‍ സഹായകമാണ്. 
 

Image credits: Getty
Malayalam

സിട്രസ് പഴങ്ങള്‍

ഉയർന്ന വിറ്റാമിൻ സി അടങ്ങിയ ഓറഞ്ച്, നാരങ്ങ തുടങ്ങിയ 'സിട്രസ്' വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പഴങ്ങള്‍ കഴിക്കുന്നത് യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കും.

Image credits: Getty
Malayalam

ആപ്പിള്‍

ഫൈബര്‍ ധാരാളം അടങ്ങിയ ആപ്പിള്‍ യൂറിക് ആസിഡിന്‍റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.

Image credits: Getty
Malayalam

ബെറി പഴങ്ങള്‍

ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ സിയും അടങ്ങിയ സ്ട്രോബെറി, ബ്ലൂബെറി തുടങ്ങിയ ബെറി പഴങ്ങള്‍ കഴിക്കുന്നതും യൂറിക് ആസിഡ് നിയന്ത്രിക്കാന്‍ സഹായിക്കും. 
 

Image credits: Getty
Malayalam

ഗ്രീന്‍ ടീ

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ ദിവസവും കുടിക്കുന്നത് യൂറിക് ആസിഡിനെ കുറയ്ക്കാന്‍ സഹായിക്കും. 
 

Image credits: Getty
Malayalam

ഒലീവ് ഓയില്‍

ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഒലീവ് ഓയില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കും. 
 

Image credits: Getty
Malayalam

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
 

Image credits: Getty

മലബന്ധം പെട്ടെന്ന് മാറാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലോ? എങ്കില്‍ ഒഴിവാക്കേണ്ട പഴങ്ങള്‍

പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ജിഐ കുറഞ്ഞ പഴങ്ങള്‍

ചോറിന് പകരം ഈ ഭക്ഷണങ്ങള്‍ കഴിക്കൂ, രണ്ട് ആരോഗ്യ പ്രശ്നങ്ങളെ തടയാം