Malayalam

വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലോ? എങ്കില്‍ ഈ പഴങ്ങള്‍ ഒഴിവാക്കൂ

അമിതമായി മധുരമുള്ളതോ ഉയർന്ന കലോറി ഉള്ളതോ ആയ പഴങ്ങള്‍ വണ്ണം കുറയ്ക്കാന്‍ സഹായിക്കില്ല. അവയെ പരിചയപ്പെടാം.

Malayalam

നേന്ത്രപ്പഴം

നേന്ത്രപ്പഴത്തില്‍ ധാരാളം പഞ്ചസാരയും കലോറിയും കാര്‍ബോയും അടങ്ങിയിട്ടുണ്ട്. അതിനാൽ ദിവസവും ഏത്തപ്പഴം കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കാൻ സാധ്യതയുണ്ട്.

Image credits: Getty
Malayalam

മാമ്പഴം

കലോറിയും അമിതമായി മധുരവും അടങ്ങിയിരിക്കുന്നതിനാല്‍ ഇവയും അമിതമായി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തെ വിഫലമാക്കും.

Image credits: social media
Malayalam

മുന്തിരി

പഞ്ചസാര ധാരാളം അടങ്ങിയ മുന്തിരിയുടെ കലോറി ഏകദേശം 70 ആണ്. അതിനാല്‍ മുന്തിരി കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നല്ലതല്ല. 

Image credits: Getty
Malayalam

പൈനാപ്പിള്‍

അമിതമായി മധുരം അടങ്ങിയിരിക്കുന്നതിനാല്‍ വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നല്ല പൈനാപ്പിള്‍.  

Image credits: Getty
Malayalam

അവക്കാഡോ

100 ഗ്രാം അവക്കാഡോയില്‍ ഏകദേശം 160 കലോറി അടങ്ങിയിട്ടുണ്ട്. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ അവക്കാഡോയും അധികം കഴിക്കേണ്ട. 

Image credits: Getty
Malayalam

വണ്ണം കുറയ്ക്കാന്‍ കഴിക്കേണ്ട പഴങ്ങള്‍

ആപ്പിള്‍, പേരയ്ക്ക, ബെറിപ്പഴങ്ങള്‍, തണ്ണിമത്തന്‍, കിവി, മാതളം, ഓറഞ്ച് തുടങ്ങിയവ കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. 

Image credits: pinterest
Malayalam

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Image credits: pinterest

പിയർ പഴം കഴിച്ചാലുള്ള ആരോ​ഗ്യ ​ഗുണങ്ങൾ

ചര്‍മ്മം ചെറുപ്പമായിരിക്കാൻ ഹൈലൂറോണിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കൂ

ഉയര്‍ന്ന രക്തസമ്മർദ്ദമുള്ളവര്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

തലമുടി വളരാന്‍ സഹായിക്കുന്ന ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ