Malayalam

മലബന്ധം

ഫൈബര്‍ ധാരാളം അടങ്ങിയ പ്രൂൺസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മലബന്ധം അകറ്റാന്‍ സഹായിക്കും.  വയര്‍ വീര്‍ത്തിരിക്കുന്നത് തടയാനും വയറിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്.

Malayalam

എല്ലുകളുടെ ആരോഗ്യം

ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ കെയും പൊട്ടാസ്യവും  അടങ്ങിയ പ്രൂൺസ് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും 'ഓസ്റ്റിയോപൊറോസിസ്' സാധ്യതയെ തടയാനും സഹായിക്കും. 

Image credits: Getty
Malayalam

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

പൊട്ടാസ്യം ധാരാളം അടങ്ങിയ പ്രൂൺസ് കഴിക്കുന്നത് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും. 

Image credits: Getty
Malayalam

ഹൃദയാരോഗ്യം

ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ പ്രൂൺസ് കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

Image credits: Getty
Malayalam

പ്രമേഹം

പ്രൂൺസിന്‍റെ ഗ്ലൈസെമിക് ഇൻഡെക്സ് കുറവായതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമമാക്കാന്‍ ഇവ സഹായിക്കും. 

Image credits: Getty
Malayalam

വിളര്‍ച്ച

ഉണങ്ങിയ പ്ലം പഴമായ പ്രൂൺസ് വിളര്‍ച്ചയുള്ളവര്‍ക്കും കഴിക്കാം. കാരണം ഇവയില്‍ അയേണ്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. 

Image credits: Getty
Malayalam

വണ്ണം കുറയ്ക്കാന്‍

ഫൈബര്‍ ധാരാളം അടങ്ങിയ  പ്രൂൺസ് കഴിക്കുന്നത് വയര്‍ നിറയ്ക്കാനും വിശപ്പ് കുറയ്ക്കാനും അതുവഴി ശരീരഭാരത്തെ നിയന്ത്രിക്കാനും സഹായിക്കും. 

Image credits: Getty
Malayalam

ചര്‍മ്മം

വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും മറ്റും അടങ്ങിയ പ്രൂൺസ് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. ഇവ ചര്‍മ്മം ചെറുപ്പമുള്ളതാക്കാന്‍ സഹായിക്കും. 

Image credits: Getty

രാത്രി നല്ല ഉറക്കം കിട്ടാൻ കഴിക്കാം ഈ ഭക്ഷണങ്ങള്‍...

പതിവായി ബീറ്റ്‌റൂട്ട് ജ്യൂസ് കുടിച്ചാല്‍...

മഴക്കാലത്ത് രോഗപ്രതിരോധശേഷി കൂട്ടാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍...

പതിവായി വെറും വയറ്റിൽ ജീരക വെള്ളം കുടിച്ചാൽ...