ആരോഗ്യകരമായ കൊഴുപ്പുകൾ, കോളിൻ, വിറ്റാമിൻ ഡി, സെലിനിയം തുടങ്ങിയ അവശ്യ പോഷകങ്ങൾ മുട്ടയിൽ അടങ്ങിയിട്ടുണ്ട്.
food Apr 10 2026
Author: Resmi Sreekumar Image Credits:Getty
Malayalam
കോളിൻ ധാരാളം മുട്ടയിൽ അടങ്ങിയിട്ടുണ്ട്.
തലച്ചോറിന്റെ വികസനം, ഓർമ്മശക്തി, വൈജ്ഞാനിക പ്രവർത്തനം എന്നിവയ്ക്ക് നിർണായകമായ ഒരു പോഷകമായ കോളിൻ ധാരാളം മുട്ടയിൽ അടങ്ങിയിട്ടുണ്ട്.
Image credits: Our own
Malayalam
മുട്ടയുടെ മഞ്ഞക്കരു വിളര്‍ച്ച തടയും
അയണും സിങ്കും ധാരാളം അടങ്ങിയിട്ടുള്ളതിനാൽ മുട്ടയുടെ മഞ്ഞക്കരു വിളര്‍ച്ച തടയാൻ സഹായിക്കും.
Image credits: Social Media
Malayalam
പ്രതിരോധശേഷി കൂട്ടും
പ്രതിരോധശേഷി വർധിപ്പിക്കാനും ചില അർബുദ കോശങ്ങളുടെ വളർച്ച തടയാനും രോഗാണുക്കളോട് പൊരുതാനും മുട്ടയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ സഹായിക്കും.
Image credits: Getty
Malayalam
നേത്ര സംരക്ഷണം:
മുട്ടയുടെ മഞ്ഞക്കരുവിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ആന്റിഓക്‌സിഡന്റുകൾ ആണ്, ഇത് മാക്യുലർ ഡീജനറേഷൻ, തിമിരം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.
Image credits: social media
Malayalam
ഭാരം നിയന്ത്രിക്കൽ
മുട്ട കഴിച്ചാൽ അമിത വിശപ്പ് തടയാം. ഇത് ദിവസം മുഴുവൻ കഴിക്കുന്ന കലോറിയുടെ അളവ് കുറയ്ക്കാൻ സഹായിക്കും.
Image credits: social media
Malayalam
ഹൃദയാരോഗ്യം മെച്ചപ്പെടുത്തും
ദിവസവും ഒരു മുട്ട കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്ന് പഠനങ്ങൾ പറയുന്നു.