കുട്ടികൾക്ക് ദിവസവും ഒരു സ്പൂൺ നെയ്യ് കൊടുത്തോളൂ, കാരണം
food Apr 03 2026
Author: Resmi Sreekumar Image Credits:Getty
Malayalam
പ്രതിരോധശേഷി കൂട്ടുന്നു.
കുട്ടികൾക്ക് ദിവസവും ഒരു സ്പൂൺ നെയ്യ് നൽകുന്നത് നിരവധി രോഗങ്ങളിൽ നിന്ന് അകറ്റി നിർത്തും. വിറ്റാമിൻ എ, ഇ, കെ എന്നിവയാൽ സമ്പുഷ്ടമായ നെയ്യ് പ്രതിരോധശേഷി കൂട്ടുന്നു.
Image credits: Getty
Malayalam
ഓർമ്മശക്തി കൂട്ടും
ഒമേഗ -3 ഫാറ്റി ആസിഡുകളും വിറ്റാമിൻ എയും അടങ്ങിയ നെയ്യ് കുട്ടിയുടെ മസ്തിഷ്ക വളർച്ചയ്ക്കും ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
Image credits: Getty
Malayalam
എല്ലുകളെ ആരോഗ്യകരമാക്കും
കുട്ടികൾക്ക് നെയ്യ് നൽകുന്നത് എല്ലുകളെ ആരോഗ്യകരമാക്കാൻ സഹായിക്കുന്നു.
Image credits: Getty
Malayalam
മലബന്ധ പ്രശ്നം പരിഹരിക്കും
ദിവസവും രാവിലെ ഒരു സ്പൂൺ നെയ്യ് കഴിക്കുന്നത് കുട്ടികളിലെ മലബന്ധപ്രശ്നം പരിഹരിക്കും. വീട്ടിലുണ്ടാക്കിയ ശുദ്ധമായ നെയ്യ് നൽകാൻ ശ്രമിക്കുന്നതാണ് ഉത്തമം.
Image credits: Getty
Malayalam
ദഹന പ്രശ്നങ്ങൾ അകറ്റും
നെയ്യിൽ ആന്റി- ഓക്സിഡന്റ് ഗുണങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിന് മികച്ചതാണ്.
Image credits: Getty
Malayalam
ചർമ്മം ആരോഗ്യകരമാക്കും
ചർമ്മത്തിൽ നെയ്യ് പുരട്ടുന്നത് മൃദുവും ഈർപ്പവും നിലനിർത്താൻ സഹായിക്കും. വരണ്ടതോ സെൻസിറ്റീവായതോ ആയ ചർമ്മമുള്ള കുഞ്ഞുങ്ങൾക്ക് ഇത് പ്രത്യേകിച്ചും ഗുണം ചെയ്യും.