Food

വെറും വയറ്റില്‍ ചിയ സീഡ്സ് കുതിര്‍ത്ത വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങൾ

ചിയ സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളറിയാം. 
 

Image credits: Getty

ഹൃദയാരോഗ്യം

ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ചിയ സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാനും തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

Image credits: Getty

ദഹനം

ഫൈബര്‍ അടങ്ങിയ ചിയ സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും. 

Image credits: Getty

ബ്ലഡ് ഷുഗര്‍

രാവിലെ ചിയ വിത്ത് വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും. 

Image credits: Getty

എല്ലുകളുടെ ആരോഗ്യം

കാത്സ്യം, ഫോസ്ഫറസ് തുടങ്ങിയവ അടങ്ങിയ ഇവ കുതിര്‍ത്ത് കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും. 

Image credits: Getty

വണ്ണം കുറയ്ക്കാന്‍

ഫൈബര്‍ അടങ്ങിയ ചിയ സീഡ് വെള്ളം രാവിലെ കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും  വണ്ണം കുറയ്ക്കാനും സഹായിക്കും. 

Image credits: Getty

ചര്‍മ്മം

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ചിയ സീഡ് വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 
 

Image credits: Getty

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
 

Image credits: Getty

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അഥവാ ബിപി കുറയ്ക്കാന്‍ കുടിക്കേണ്ട പാനീയങ്ങൾ

അയണിന്‍റെ കുറവിനെ പരിഹരിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന വിത്തുകള്‍

ദിവസവും ഒരു വാഴപ്പഴം കഴിച്ചോളൂ, ​ഗുണങ്ങൾ അറിയാം