ഹൈപ്പർടെൻഷൻ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
Image credits: Getty
ഇലക്കറികള്‍
പൊട്ടാസ്യം, മഗ്നീഷ്യം, നൈട്രേറ്റുകള്‍ തുടങ്ങിയവ അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നത് ഹൈപ്പർടെൻഷൻ നിയന്ത്രിക്കാന്‍ സഹായിക്കും.
Image credits: Getty
വാഴപ്പഴം
പൊട്ടാസ്യത്തിന്‍റെ വലിയ കലവറയാണ് വാഴപ്പഴം. കൂടാതെ മഗ്നീഷ്യവും ഇതില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.
Image credits: Getty
ബീറ്റ്റൂട്ട്
ബീറ്റ്റൂട്ടിൽ നൈട്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളെ വിശ്രമിക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും സഹായിക്കും.
Image credits: Getty
വെള്ളരിക്ക
വെള്ളം ധാരാളം അടങ്ങിയ വെള്ളരിക്ക കഴിക്കുന്നതും രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൈപ്പർടെൻഷനെ തടയാനും സഹായിക്കും.
Image credits: Getty
തണ്ണിമത്തന്‍
ഫൈബറുകളും, വിറ്റാമിന്‍ സിയും, പൊട്ടാസ്യവും അടങ്ങിയ തണ്ണിമത്തന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും.
Image credits: Getty
സിട്രസ് പഴങ്ങൾ
ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങൾ കഴിക്കുന്നതും രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാന്‍ ഗുണം ചെയ്യും.
Image credits: Getty
തക്കാളി
ലൈക്കോപ്പിന്‍ ധാരാളം അടങ്ങിയ തക്കാളിയും ബിപി കുറയ്ക്കാന്‍ സഹായിക്കും.