Malayalam

തൈര്

പ്രോബയോട്ടിക് ഭക്ഷണമായ തൈരിലെ കാത്സ്യം, ലാക്റ്റിക് ആസിഡ് തുടങ്ങിയവ  രോഗപ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. 

Malayalam

ബെറി പഴങ്ങള്‍

ആന്‍റി ഓക്‌സിഡന്‍റുകളാല്‍ സമ്പന്നമാണ് സ്ട്രോബെറി, ബ്ലൂബെറി തുടങ്ങിയ ബെറി പഴങ്ങള്‍. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഇവ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

Image credits: Getty
Malayalam

സിട്രസ് ഫ്രൂട്ട്സ്

ഓറഞ്ച്, നാരങ്ങ തുടങ്ങി വിറ്റാമിന്‍‌ സി അടങ്ങിയ സിട്രസ് ഫ്രൂട്ട്സ് കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

Image credits: Getty
Malayalam

ഇലക്കറികള്‍

വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നതും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

Image credits: Getty
Malayalam

ഇഞ്ചി

ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളമുള്ള ഇഞ്ചി മഴക്കാലത്തെ ജലദോഷം, ചുമ, തൊണ്ട വേദന തുടങ്ങിയവയെ തടയാനും ശരീരത്തിന്‍റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.

Image credits: Getty
Malayalam

വെളുത്തുള്ളി

ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ വെളുത്തുള്ളി പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയ ഇവ ജലദോഷത്തിന്‍റെ ദൈര്‍ഘ്യം വെട്ടിക്കുറയ്ക്കാനും സഹായിക്കും.

Image credits: Getty
Malayalam

മഞ്ഞള്‍

മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍റെ ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങള്‍ അണുബാധകളെ ചെറുക്കാന്‍ ശരീരത്തെ സഹായിക്കും. അത്തരത്തില്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും മഞ്ഞള്‍ കഴിക്കാം. 

Image credits: Getty

വയറിലെ കൊഴുപ്പിനെ കുറയ്ക്കാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍...

ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍...

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍...

പതിവായി പയർ​വർഗങ്ങൾ കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍...