Malayalam

മുട്ട

പെട്ടെന്ന് കേടുവരുന്ന ഭക്ഷണ സാധനമാണ് മുട്ട. അതിനാൽ ഇത് റൂം ടെമ്പറേച്ചറിൽ സൂക്ഷിക്കാൻ പാടില്ല. പകരം റെഫ്രിജറേറ്ററിൽ വെയ്ക്കുന്നതാണ് ഉചിതം.

Malayalam

തക്കാളി

അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത പച്ചക്കറിയാണ് തക്കാളി. ഇത് റെഫ്രിജറേറ്ററിൽ സൂക്ഷിക്കുന്നത് തക്കാളിയുടെ രുചിയും ഘടനയും നഷ്ടപ്പെടാൻ കാരണമാകും.

Image credits: ‌instagram
Malayalam

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് റെഫ്രിജറേറ്ററിൽ സൂക്ഷിക്കുന്നത് അക്രിലമൈഡ് എന്ന രാസവസ്തു ഉണ്ടാവാൻ കാരണമാകും. ഇത് മനുഷ്യർക്ക് നല്ലതല്ല. നേരിട്ട് പ്രകാശമേൽക്കാത്ത സ്ഥലങ്ങളിൽ സൂക്ഷിക്കാം.

Image credits: AI
Malayalam

ബദാം

ബദാം അധിക ദിവസം റൂം ടെമ്പറേച്ചറിൽ സൂക്ഷിക്കുന്നത് പെട്ടെന്ന് കേടുവരാൻ കാരണമാകും. അതിനാൽ ബദാം എപ്പോഴും ഫ്രീസറിൽ വെയ്ക്കുന്നതാണ് നല്ലത്.

Image credits: Getty
Malayalam

ബട്ടർ

ബട്ടറും പെട്ടെന്ന് കേടുവരുന്ന ഒന്നാണ്. അതിനാൽ ഇത് റൂം ടെമ്പറേച്ചറിൽ സൂക്ഷിക്കുന്നത് ഒഴിവാക്കാം. പകരം റെഫ്രിജറേറ്ററിൽ വെയ്ക്കാം.

Image credits: Social Media
Malayalam

സവാള

നേരിട്ട് വെളിച്ചമേൽക്കുന്നതും ചൂടേൽക്കുന്നതുമായ സ്ഥലങ്ങളിൽ സവാള സൂക്ഷിക്കുന്നത് ഒഴിവാക്കാം. തണുപ്പുള്ള, അധികം പ്രകാശം ഇല്ലാത്ത സ്ഥലങ്ങളിൽ സൂക്ഷിക്കാവുന്നതാണ്.

Image credits: instagram
Malayalam

പാൽ

റെഫ്രിജറേറ്ററിൽ നല്ല തണുപ്പ് ലഭിക്കുന്ന ഭാഗത്ത് മാത്രമേ പാൽ സൂക്ഷിക്കാൻ പാടുള്ളു. ഇല്ലെങ്കിൽ ഇത് എളുപ്പം കേടായിപ്പോകും.

Image credits: Getty
Malayalam

വാഴപ്പഴം

വാഴപ്പഴം ഒരിക്കലും റെഫ്രിജറേറ്ററിൽ സൂക്ഷിക്കാൻ പാടില്ല. ഇത് പഴം എളുപ്പം കറുത്തുപോകാൻ കാരണമാകും.

Image credits: Getty

ഡ്രാഗൺ ഫ്രൂട്ട് ഡയറ്റിൽ ഉൾപ്പെടുത്തൂ, ആരോ​ഗ്യ​ഗുണങ്ങൾ ഇതൊക്കെ

കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ചെയ്യേണ്ട 7 കാര്യങ്ങൾ

ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പ്രോട്ടീൻ കൂടുതലുള്ള ഈ പച്ചക്കറികൾ കഴിക്കൂ

ലിച്ചിപ്പഴത്തിന്റെ ഈ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്