തലമുടി വളരാന്‍ വേണം ഈ വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണങ്ങൾ
തലമുടിയുടെ ആരോഗ്യത്തിനായി വേണ്ട വിറ്റാമിനുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.
Image credits: Getty
വിറ്റാമിന്‍ എ
വിറ്റാമിന്‍ എ തലമുടി വളരാന്‍ സഹായിക്കും. ഇതിനായി മധുരക്കിഴങ്ങ്, ക്യാരറ്റ്, ഇലക്കറികള്‍, പാലുല്‍പ്പനങ്ങള്‍, തക്കാളി, പപ്പായ, മുട്ട തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
Image credits: social media
വിറ്റാമിന്‍ ബി
'ബയോട്ടിന്‍' അഥവാ വിറ്റാമിന്‍ ബി7, അതുപോലെ വിറ്റാമിന്‍ ബി12, ബി6 തുടങ്ങിയവയൊക്കെ തലമുടി വളരാന്‍ സഹായിക്കും. ഇതിനായി നട്സ്, വാഴപ്പഴം, കൂണ്‍, അവക്കാഡോ, മുട്ട, സാൽമൺ ഫിഷ് കഴിക്കാം.
Image credits: Getty
വിറ്റാമിന്‍ സി
തലമുടിയുടെ ആരോഗ്യത്തിനും മികച്ചതാണ് വിറ്റാമിന്‍ സി. നാരങ്ങ, ഓറഞ്ച്, നെല്ലിക്ക, ക്യാപ്സിക്കം, സ്ട്രോബെറി, കിവി, പയര്‍വർഗങ്ങള്‍ തുടങ്ങിയവയിലൊക്കെ വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു.
Image credits: Getty
വിറ്റാമിന്‍ ഡി
തലമുടി വളരാന്‍ സഹായിക്കുന്ന ഒന്നാണ് വിറ്റാമിന്‍ ഡി. സാൽമൺ ഫിഷ്, കൂണ്‍, ധാന്യങ്ങള്‍, പാലുല്‍പന്നങ്ങള്‍, മുട്ട എന്നിവയില്‍ നിന്ന് വിറ്റാമിന്‍ ഡി ലഭിക്കും.
Image credits: Getty
വിറ്റാമിൻ ഇ
വിറ്റാമിൻ ഇയും തലമുടി വളർച്ചയ്ക്ക് സഹായിക്കുന്ന ഒന്നാണ്. ബദാം, ചീര, ബ്രൊക്കോളി, അവക്കാഡോ, ഒലീവ് ഓയിൽ, മത്തങ്ങ, കിവി, ഓറഞ്ച് തുടങ്ങിയ ഭക്ഷണങ്ങളിൽ നിന്നും വിറ്റാമിൻ ഇ ലഭിക്കും.
Image credits: stockphoto
ശ്രദ്ധിക്കുക:
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.