Malayalam

അവക്കാഡോ കഴിച്ചാൽ ലഭിക്കുന്ന 7 ആരോ​ഗ്യ​ഗുണങ്ങൾ

അവക്കാഡോ കഴിച്ചാൽ ലഭിക്കുന്ന 7 ആരോ​ഗ്യ​ഗുണങ്ങൾ

Malayalam

നല്ല കൊളസ്ട്രോൾ കൂട്ടും

അവക്കാഡോയിൽ മോണോഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ 'മോശം' കൊളസ്ട്രോൾ കുറയ്ക്കാനും 'നല്ല' കൊളസ്ട്രോൾ വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

Image credits: freepik
Malayalam

ഹൃദയ സംബന്ധമായ രോഗങ്ങൾ തടയും

പതിവായി അവക്കാഡോ കഴിക്കുന്നത് ഹൃദയ സംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷന്റെ പഠനങ്ങൾ സൂചിപ്പിക്കുന്നു.

Image credits: Getty
Malayalam

അമിത വിശപ്പ് തടയും

അവക്കാഡോയിൽ ധാരാളം നാരുകളും ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്. ഇവ വയർ നിറഞ്ഞതായി തോന്നിപ്പിക്കാനും വിശപ്പ് നിയന്ത്രിക്കാനും സഹായിക്കുന്നു.

Image credits: freepik
Malayalam

മലബന്ധം തടയും

അവക്കാഡോയിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ മലവിസർജ്ജനം ക്രമപ്പെടുത്താനും മലബന്ധം തടയാനും സഹായിക്കുന്നു.

Image credits: Getty
Malayalam

കണ്ണുകളെ സംരക്ഷിക്കും

അവക്കാഡോയിൽ ആന്റിഓക്‌സിഡന്റുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പ്രായവുമായി ബന്ധപ്പെട്ട മാക്കുലാർ ഡീജനറേഷനിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

ബിപി നിയന്ത്രിക്കും

പൊട്ടാസ്യത്തിന്റെ ഉയർന്ന അളവ് രക്തത്തിലെ സോഡിയത്തിന്റെ തോത് കുറയ്ക്കാനും രക്തക്കുഴലുകളുടെ ഭിത്തികളിലെ സമ്മർദ്ദം ലഘൂകരിക്കാനും സഹായിക്കുന്നു.

Image credits: Getty
Malayalam

ഭ്രൂണത്തിന്റെ ആരോഗ്യകരമായ വളർച്ചയെ സഹായിക്കുന്നു

​ഗർഭകാലത്ത് ഭ്രൂണത്തിന്റെ ആരോഗ്യകരമായ വളർച്ചയെ സഹായിക്കുന്നതിനും അത്യന്താപേക്ഷിതമായ 'ഫോളേറ്റ്' ധാരാളമായി അടങ്ങിയ പഴമാണ് അവക്കാഡോ.

Image credits: Getty
Malayalam

ചർമ്മത്തെ സംരക്ഷിക്കും

അവക്കാഡോയിലെ വിറ്റാമിൻ സി, ഇ എന്നിവ ഓക്സിഡേറ്റീവ് സ്ട്രെസിനെ ചെറുക്കാനും കൊളാജൻ ഉൽപ്പാദനത്തെ സഹായിക്കാനും, ചർമ്മത്തിലെ ജലാംശം നിലനിർത്താനും സഹായിക്കുന്നു.

Image credits: Getty

മധുരക്കിഴങ്ങ് കഴിച്ചാൽ ലഭിക്കുന്ന 7 ​ഗുണങ്ങൾ

ഇഞ്ചി ചായ കുടിച്ചാൽ ലഭിക്കുന്ന 9 ആരോ​ഗ്യ ​ഗുണങ്ങൾ

ഹീമോ​ഗ്ലോബിൻ അളവ് കൂട്ടാൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ

ബീറ്റ്റൂട്ട് കഴിച്ചാൽ ലഭിക്കുന്ന 7 ആരോ​ഗ്യ​ഗുണങ്ങൾ