Football

പ്രിയപ്പെട്ട 10 പേര്‍

കരിയറില്‍ തനിക്ക് പ്രിയപ്പെട്ട 10 സഹാതാരങ്ങളുടെ പേര് വെളിപ്പെടുത്തുകയാണ് ടൈറ്റന്‍ സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തില്‍ മെസി ഇപ്പോള്‍.

 

Image credits: Getty

സാവിയല്ലാതെ പിന്നെ ആര്

സഹതാരങ്ങളില്‍ മെസിക്ക് പ്രിയപ്പെട്ട 10 പേരില്‍ ആദ്യ സ്ഥാനക്കാരന്‍ ബാഴ്സയിലെ സഹതാരമായിരുന്ന സാവി തന്നെയാണ്.

Image credits: Getty

നെയ്മര്‍ ഇല്ലാതെ എന്ത് ടോപ് 10

ബാഴ്സയിലും പിന്നീട് പി എസ് ജിയിലും സഹതാരമായിരുന്ന ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറും മെസിയുടെ പട്ടികയിലുണ്ട്.

Image credits: Getty

സെര്‍ജിയോ ബുസ്കെറ്റ്സ്

ബാഴ്സയില്‍ മെസിക്കൊപ്പം 13 സീസണുകളില്‍ കളിച്ച സെര്‍ജിയോ ബുസ്കെറ്റ്സ് ആണ് മറ്റൊരു താരം. ഇന്‍റര്‍ മയാമിയിലും ഇപ്പോള്‍ മെസിക്കൊപ്പം കളിക്കുന്നു ബുസ്കെറ്റ്സ്.

Image credits: Getty

ലൂയി സുവാരസ്

ബാഴ്സസയിലെ വിഖ്യാതമായ എം എസ് എന്‍ സഖ്യത്തിലെ അവിഭാജ്യ ഘടകമായ ലൂയി സുവാരസാണ് മെസിയുടെ പ്രിയപ്പെട്ട മറ്റൊരു സഹതാരം.

Image credits: Getty

ഡെക്കോ

പോര്‍ച്ചുഗല്‍ താരം ഡെക്കോ മെസിയുടെ കരിയറിന്‍റെ തുടക്കത്തില്‍ ബാഴ്സയിലെ മാര്‍ഗദര്‍ശിയും സഹതാരവുമായിരുന്നു. ഡെക്കോ ഇല്ലാതെ മെസിയുടെ ലിസ്റ്റ് പൂര്‍ണമാകില്ല.

 

Image credits: Getty

സാമുവല്‍ എറ്റു

മെസി തുടങ്ങുമ്പോഴെ ബാഴ്സയില്‍ സൂപ്പര്‍ താരമായിരുന്ന സാമുവല്‍ എറ്റുവാണ് മെസിയുടെ മറ്റൊരു പ്രിയപ്പെട്ട താരം. അഞ്ച് സീസണുകളില്‍ ഇരുവരും ബാഴ്സയില്‍ ഒരുമിച്ച് കളിച്ചു.

 

Image credits: Getty

ആന്ദ്രെ ഇനിയേസ്റ്റ

ബാഴ്സയുടെ മഹത്തായ നേട്ടങ്ങള്‍ക്ക് പിന്നിലെ ചാലകശക്തിയായ ആന്ദ്രെ ഇനിയേസ്റ്റയാണ് മെസിക്ക് പ്രിയപ്പെട്ട മറ്റൊരു താരം.

Image credits: Getty

ഡേവിഡ് വിയ്യ

വീണ്ടുമൊരു ബാഴ്സ താരം തന്നെയാണ് മെസിയുടെ ലിസ്റ്റിലുള്ളത്. മറ്റാരുമല്ല, ബാഴ്സയില്‍ സഹതാരമായിരുന്ന ഡേവിഡ് വിയ്യ.

 

Image credits: Getty

സ്ലാട്ടന്‍ ഇബ്രാഹ്മോവിച്ച്

ബാഴ്സയില്‍ മെസിക്കൊപ്പം അധികകാലം തുടര്‍ന്നില്ലെങ്കിലും സ്ലാട്ടന്‍ ഇഹ്രാഹ്മോവിച്ച് മെസിയുടെ പ്രിയപ്പെട്ട കളിക്കാരില്‍ ഒരാളാണ്.

Image credits: Getty

റൊണാള്‍ഡീഞ്ഞോ

റൊണാള്‍ഡീഞ്ഞോ ഇല്ലാതെ മെസിയുടെ പട്ടിക എങ്ങനെയാണ് പൂര്‍ണമാകുക. മെസി ലോകോത്തര താരവും ബാഴ്സയുടെ ഹൃദയവും ആകും മുമ്പ് ബാഴ്സയുടെ നെഞ്ചിടിപ്പായിരുന്നു റൊണാള്‍ഡീഞ്ഞോ.

 

Image credits: Getty
Find Next One