ചില ശീലങ്ങൾ സ്വാഭാവികമായും പല്ലുകളുടെയും മോണകളുടെയും ശക്തിയും വൃത്തിയും വർദ്ധിപ്പിക്കുന്നു. ഈ ശീലങ്ങൾ പതിവാക്കൂ.
ദിവസവും രണ്ടു നേരം പല്ല് തേയ്ക്കുന്നത് ദന്താരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. രാവിലെയും രാത്രി ഉറങ്ങുന്നതിന് മുമ്പും പല്ല് തേയ്ക്കാം.
ഭക്ഷണം കഴിച്ചതിന് ശേഷം അവശിഷ്ടങ്ങൾ പല്ലിൽ ഇരിക്കുന്നത് നീക്കം ചെയ്യാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ അണുക്കൾ ഉണ്ടാവാൻ കാരണമാകും.
ആന്റിബാക്റ്റീരിയൽ മൗത്ത് വാഷ് ഉപയോഗിക്കുന്നത് വായ വൃത്തിയാക്കാനും ദന്താരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
അമിതമായി മധുരമടങ്ങിയ പാനീയങ്ങൾ കുടിക്കുന്നത് ഒഴിവാക്കണം. ഇത് പല്ലുകളുടെ ആരോഗ്യം മോശമാകാൻ കാരണമാകും.
ദിവസവും ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. ഇത് പല്ലിൽ പറ്റിയിരിക്കുന്ന അഴുക്കിനെ നീക്കം ചെയ്യാനും പല്ലുകളെ സംരക്ഷിക്കാനും സഹായിക്കും.
പുകയില ഉത്പന്നങ്ങളുടെ ഉപയോഗവും പല്ലുകളുടെ ആരോഗ്യം മോശമാവാൻ കാരണമാകാറുണ്ട്. ഇത് മോണരോഗം, വായയിലെ ക്യാൻസറിനും കാരണമാകാം.
3 മാസം കൂടുമ്പോൾ പഴയ ബ്രഷ് മാറ്റി പുതിയത് ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ഇത് പല്ലുകളുടെ ആരോഗ്യത്തെ സംരക്ഷിക്കും.
പാൽ ഉത്പന്നങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ധാരാളം കഴിക്കുന്നത് പല്ലിന്റെ ആരോഗ്യത്തെ കൂടുതൽ സംരക്ഷിക്കുന്നു.
ഒലീവ് ഓയിലിന്റെ 8 ആരോഗ്യഗുണങ്ങൾ
കുടലിലെ നല്ല ബാക്ടീരിയ കൂട്ടാൻ പതിവായി കഴിക്കേണ്ട 6 ഭക്ഷണങ്ങൾ
മഴക്കാലത്ത് മുടികൊഴിച്ചിൽ തടയാൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ
ബ്രെയിനിനെ സ്മാർട്ടാക്കാൻ ശീലമാക്കാം ഒമേഗ 3 അടങ്ങിയ ഈ ഭക്ഷണങ്ങൾ