Malayalam

മുടികൊഴിച്ചിൽ തടയാം

മഴക്കാലത്ത് മുടികൊഴിച്ചിൽ ഉണ്ടാവുന്നത് തടയാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.

Malayalam

സ്കാൽപ് വൃത്തിയായി സൂക്ഷിക്കാം

വിയർപ്പും അഴുക്കും അടിഞ്ഞുകൂടുന്നത് തടയാൻ എന്നും കുളിക്കുന്നത് നല്ലതായിരിക്കും. ഇത് സ്കാൽപ് എപ്പോഴും വൃത്തിയായിരിക്കാൻ സഹായിക്കും.

Image credits: Getty
Malayalam

നനവോടെ മുടി കെട്ടരുത്

മുടി നനവോടെ ഇരിക്കുമ്പോൾ ഒരിക്കലും കെട്ടിവെയ്ക്കരുത്. ഇത് തലമുടി പൊട്ടിപ്പോകാനും ഫങ്കസ് ഉണ്ടാവാനും കാരണമാകുന്നു.

Image credits: Getty
Malayalam

എണ്ണയുടെ ഉപയോഗം

ആഴ്ചയിൽ ഒരിക്കൽ മാത്രം തല എണ്ണതേച്ച് മസാജ് ചെയ്യാം. അതേസമയം അമിതമായി എണ്ണ തേയ്ക്കുന്നത് ഒഴിവാക്കണം. ഇത് മുടിയിൽ അഴുക്ക് പറ്റിയിരിക്കാൻ കാരണമാകും.

Image credits: Getty
Malayalam

പ്രോട്ടീൻ ഭക്ഷണങ്ങൾ കഴിക്കാം

മുട്ട, പനീർ, മത്സ്യം തുടങ്ങിയ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് തലമുടിയുടെ ആരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കും.

Image credits: Getty
Malayalam

ഷാംപുവിന്റെ ഉപയോഗം

സ്ഥിരമായി തലമുടി കഴുകുന്നവരാണ് നിങ്ങളെങ്കിൽ കഠിനമല്ലാത്ത ഷാംപൂ ഉപയോഗിക്കുന്നതാണ് മുടിയുടെ ആരോഗ്യത്തിന് നല്ലത്.

Image credits: Getty
Malayalam

ഹെയർ സ്റ്റൈലിംഗ്

ബ്ലോ ഡ്രൈ, സ്ട്രൈറ്റനിംഗ് എന്നിവ ഇടയ്ക്കിടെ ചെയ്യുന്നത് ഒഴിവാക്കണം. അമിതമായി ചൂട് കൊള്ളുന്നത് തലമുടിയുടെ ആരോഗ്യം മോശമാകാൻ കാരണമാകും.

Image credits: Getty
Malayalam

നിർജ്ജലീകരണം തടയാം

ദിവസവും ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. ഇത് തലമുടി നന്നായി വളരാൻ സഹായിക്കും.

Image credits: Getty

ബ്രെയിനിനെ സ്മാർട്ടാക്കാൻ ശീലമാക്കാം ഒമേഗ 3 അടങ്ങിയ ഈ ഭക്ഷണങ്ങൾ

തൈറോയിഡ് ക്യാൻസറിന്റെ അവഗണിക്കാൻ പാടില്ലാത്ത 7 ലക്ഷണങ്ങൾ

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പ്രോട്ടീൻ അടങ്ങിയ 6 ഭക്ഷണങ്ങൾ

ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ ചെയ്യേണ്ട കാര്യങ്ങൾ