മഴക്കാലത്ത് ദഹന പ്രശ്നങ്ങൾ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ.
health Jun 01 2026
Author: Ameena Shirin Image Credits:Getty
Malayalam
സ്ട്രീറ്റ് ഫുഡുകൾ ഒഴിവാക്കാം
മഴക്കാലത്ത് റോഡ് സൈഡിൽ വിൽക്കുന്ന ഭക്ഷണങ്ങൾ വാങ്ങി കഴിക്കുന്നത് കഴിവതും ഒഴിവാക്കാം. കാരണം ഇവയിൽ അണുക്കൾ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്.
Image credits: Instagram
Malayalam
വെള്ളം കുടിക്കുക
നിർജ്ജലീകരണം നിങ്ങളുടെ ദഹനത്തെ ബാധിക്കുന്നു. അതിനാൽ മഴക്കാലത്തും ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.
Image credits: Freepik
Malayalam
വേവിച്ച പച്ചക്കറികൾ
നന്നായി വേവിച്ച് മാത്രം പച്ചക്കറികൾ കഴിക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ അഴുക്കും അണുക്കളും ഉള്ളിൽ ചെല്ലുകയും കുടലിന്റെ ആരോഗ്യത്തിന് തകരാറുകൾ സംഭവിക്കുകയും ചെയ്യും.
Image credits: Getty
Malayalam
പുളിപ്പിച്ച ഭക്ഷണങ്ങൾ
തൈര്, മോര്, അച്ചാർ എന്നിവയിൽ ധാരാളം പ്രോബയോട്ടിക്കുകൾ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും നല്ല ദഹനം ലഭിക്കാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്നു.
Image credits: Getty
Malayalam
സുഗന്ധവ്യഞ്ജനങ്ങൾ
മഞ്ഞൾ, ജീരകം, ഇഞ്ചി എന്നിവയിൽ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് നല്ല ദഹനം ലഭിക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
Image credits: Getty
Malayalam
ഭക്ഷണക്രമീകരണം
കൃത്യമല്ലാത്ത ഭക്ഷണ രീതികൾ നിങ്ങളുടെ ദഹനത്തെ നന്നായി ബാധിക്കും. അതിനാൽ കൃത്യസമയത്ത് ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം.
Image credits: Getty
Malayalam
അമിത മധുരമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കാം
അമിതമായി മധുരമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് കുടലിൽ ചീത്ത ബാക്ടീരിയകൾ ഉണ്ടാവാൻ കാരണമാകുന്നു. അതേസമയം പാക്കറ്റ് ഭക്ഷണങ്ങളും ഒഴിവാക്കാം.