Malayalam

‌കരുത്തുള്ള മുടിയാണോ വേണ്ടത്?

‌കരുത്തുള്ള മുടിയാണോ വേണ്ടത്? നെല്ലിക്ക ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

Malayalam

മുടിയുടെ ആരോഗ്യത്തിന് മികച്ചൊരു ഔഷധമാണ് നെല്ലിക്ക.

വിറ്റാമിൻ സി, ഇരുമ്പ്, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ നെല്ലിക്ക. 

Image credits: Getty
Malayalam

മുടി കൊഴിച്ചിൽ കുറയ്ക്കുന്നു

മുടിയെ ശക്തിപ്പെടുത്തുകയും മുടി കൊഴിച്ചിൽ കുറയ്ക്കുകയും തലയോട്ടിയിലെ രക്തചംക്രമണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

മുടി ആരോ​ഗ്യത്തോടെ തഴച്ച് വളരാൻ നെല്ലിക്ക കഴിക്കേണ്ട വിധം.

അകാല നര തടയാനും സ്വാഭാവികവും തിളക്കമുള്ളതുമായ തിളക്കം നൽകാനും നെല്ലിക്ക സഹായിക്കുന്നു. മുടി ആരോ​ഗ്യത്തോടെ തഴച്ച് വളരാൻ നെല്ലിക്ക കഴിക്കേണ്ട വിധം.

Image credits: Getty
Malayalam

നെല്ലിക്ക ഉണക്കി പൊടിച്ചതും തെെരും

രണ്ട് സ്പൂൺ നെല്ലിക്ക ഉണക്കി പൊടിച്ചതും അൽപം തെെരും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് തലയിൽ നന്നായി തേച്ച് പിടിപ്പിക്കുക.

Image credits: Getty
Malayalam

നെല്ലിക്കയുടെ നീരും ഒലീവ് ഓയിലും

നെല്ലിക്കയുടെ നീരും ഒലീവ് ഓയിലും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് തലയിൽ നന്നായി തേച്ച് പിടിപ്പിക്കുക. ഉണങ്ങി കഴി‍ഞ്ഞാൽ ഷാംപൂ ഉപയോ​ഗിച്ച് കഴുകുക.

Image credits: Getty
Malayalam

നെല്ലിക്ക വെള്ളം ഹെയർവാഷായി ഉപയോ​ഗിക്കാം.

തലമുടിയുടെ വളർച്ചയ്ക്ക് നെല്ലിക്കയിട്ട് തിളപ്പിച്ച വെള്ളം ഉപയോ​ഗിക്കുന്നതാണ് നല്ലത്. നെല്ലിക്ക വെള്ളം ഹെയർവാഷായി ഉപയോ​ഗിക്കാം.

Image credits: Getty
Malayalam

നെല്ലിക്ക പൊടിയും കറിവേപ്പില പൊടിയും

രണ്ട് ടേബിൾ സ്പൂൺ നെല്ലിക്ക പൊടിയും കറിവേപ്പില പൊടിയും അൽപം വെള്ളവും ചേർത്ത് യോജിപ്പിക്കുക. ഇത് മുടിയിലും സ്കാപ്പിലും തേച്ചു പിടിപ്പിക്കാം. നന്നായി ഉണങ്ങിയതിന് ശേഷം കഴുകി കളയുക.

Image credits: Getty
Malayalam

നെല്ലിക്ക പൊടിയും ഉലുവ‌ പൊടിയും

രണ്ട് ടേബിൾ സ്പൂൺ നെല്ലിക്ക പൊടി, ഒരു ടേബിൾ സ്പൂൺ ഉലുവ‌ പൊടിയും വെള്ളവും ചേർത്ത് ഉണ്ടാക്കുക. ശേഷം ഇത് തലയിൽ നന്നായി തേച്ച് പിടിപ്പിക്കുക. 20 മിനിറ്റിന് ശേഷം കഴുകിക്കളയാം.

Image credits: Pinterest

നല്ല ഉറക്കം കിട്ടാനായി കഴിക്കേണ്ട 6 ഭക്ഷണങ്ങൾ

കുടലിന്റെ ആരോഗ്യവും ദഹനവും മെച്ചപ്പെടുത്താൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ

ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കുന്ന എട്ട് ഭക്ഷണങ്ങൾ

ബ്ല‍ഡ് ഷു​ഗർ അളവ് കൂട്ടുന്ന ഏഴ് ഭക്ഷണങ്ങൾ