തൈരും മറ്റ് പാലുൽപ്പന്നങ്ങളും കുടലിന്റെ ആരോഗ്യവും പ്രതിരോധശേഷിയും മെച്ചപ്പെടുത്താൻ സഹായിക്കുന്നതായി 'ഫുഡ്സ്' എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
Image credits: Getty
Malayalam
ഓട്സ്
രോഗപ്രതിരോധ കോശങ്ങളെ ഉത്തേജിപ്പിച്ചുകൊണ്ട് രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്ന 'ബീറ്റ-ഗ്ലൂക്കാൻ' എന്ന തരം നാര് (fiber) ഓട്സിൽ അടങ്ങിയിട്ടുണ്ട്.
Image credits: Getty
Malayalam
വെളുത്തുള്ളി
വെളുത്തുള്ളിയിൽ അലിസിൻ (allicin) എന്ന ഘടകം അടങ്ങിയിട്ടുണ്ട്; ഇത് അണുബാധയെയും ബാക്ടീരിയയെയും പ്രതിരോധിക്കാൻ സഹായിക്കുന്നു.
Image credits: Getty
Malayalam
മഞ്ഞൾ
മഞ്ഞളിൽ കുർക്കുമിൻ എന്ന ഘടകം അടങ്ങിയിട്ടുണ്ട്. വീക്കം കുറയ്ക്കാനുള്ള കഴിവുള്ളതും ആരോഗ്യകരമായ പ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കാൻ സഹായിക്കുന്നതുമായ ഒരു സംയുക്തമാണിത്.
Image credits: Meta AI
Malayalam
ബ്ലാക്ക് ടീ
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന അമിനോ ആസിഡായ എൽ-തിയനൈൻ ബ്ലാക്ക് ടീയിൽ അടങ്ങിയിട്ടുണ്ട്. കരൾ തകരാറുകൾ കുറയ്ക്കുന്നതിനും കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ബ്ലാക്ക് ടീ സഹായിക്കുന്നു.
Image credits: Freepik
Malayalam
ബദാം
ബദാമിൽ വിറ്റാമിൻ ഇ ധാരാളമായി അടങ്ങിയിട്ടുണ്ട്. കോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതിൽ നിന്ന് സംരക്ഷിക്കാനും അതുവഴി രോഗങ്ങൾ തടയാനും സഹായിക്കുന്ന ഒരു ആന്റിഓക്‌സിഡന്റാണ് വിറ്റാമിൻ ഇ.
Image credits: Getty
Malayalam
ഇഞ്ചി
ശരീരത്തിലെ വീക്കം കുറച്ചുകൊണ്ട് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ഇഞ്ചി സഹായിക്കും.