ഉയർന്ന അളവിൽ കൊക്കോ അടങ്ങിയ ഡാർക്ക് ചോക്ലേറ്റ് മിതമായ അളവിൽ കഴിക്കുന്നത് ഹൃദ്രോഗത്തിൽ നിന്ന് സംരക്ഷണം നൽകാൻ സഹായിച്ചേക്കാം.
Image credits: Getty
Malayalam
ഓർമ്മശക്തി വർദ്ധിപ്പിക്കുന്നു
ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന ഫ്ലേവനോയിഡുകൾ തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുന്നു. ഇത് ഓർമ്മശക്തി, ഏകാഗ്രത വർദ്ധിപ്പിക്കുന്നു.
Image credits: Getty
Malayalam
വിഷാദരോഗത്തെ പ്രതിരോധിക്കുന്നു
ഡാർക്ക് ചോക്ലേറ്റിൽ തലച്ചോറിൽ എൻഡോർഫിനുകളുടെ ഉൽപ്പാദനം വർദ്ധിപ്പിക്കുന്ന ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് വിഷാദരോഗത്തെ പ്രതിരോധിക്കാൻ സഹായിക്കുന്ന സെറോടോണിനും അടങ്ങിയിട്ടുണ്ട്.
Image credits: Getty
Malayalam
സ്ട്രെസ് കുറയ്ക്കും
ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ശരീരത്തിലെ കോർട്ടിസോൾ പോലുള്ള സ്ട്രെസ് ഹോർമോണുകളുടെ അളവ് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.
Image credits: Getty
Malayalam
ചർമ്മത്തെ സംരക്ഷിക്കും
ഡാർക്ക് ചോക്ലേറ്റിലെ ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തെ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് സംരക്ഷിക്കാനും, ജലാംശം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
Image credits: Getty
Malayalam
ശരീരഭാരം നിയന്ത്രിക്കുന്നു.
ഡാർക്ക് ചോക്ലേറ്റിൽ കലോറി കൂടുതലാണെങ്കിലും, അതിലെ ഉയർന്ന അളവിലുള്ള നാരുകൾ (fiber) ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. വയറു നിറഞ്ഞതായി തോന്നാൻ നാരുകൾ സഹായിക്കുകയും ചെയ്യുന്നു.
Image credits: Getty
Malayalam
ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കും
ഡാർക്ക് ചോക്ലേറ്റിന് ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ്. അതായത്, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി വർദ്ധിപ്പിക്കുന്നില്ല.
Image credits: freepik
Malayalam
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും
ഡാർക്ക് ചോക്ലേറ്റിലെ നാരുകൾ കുടലിലെ ഗുണകരമായ ബാക്ടീരിയകളുടെ വളർച്ചയെ സഹായിക്കുകയും ചെയ്യുന്നു. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു.