വളരെ കുറഞ്ഞ അളവിൽ ഉപയോഗിക്കുമ്പോഴും ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകാൻ പുതിനയ്ക്ക് സാധിക്കും. കുറഞ്ഞ കലോറിയും ധാരാളം നാരുകളും അടങ്ങിയിരിക്കുന്നു.
കണ്ണിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ വിറ്റാമിൻ എ, അയൺ, മാംഗനീസ്, ഫോളേറ്റ് എന്നിവയാൽ സമ്പന്നമാണ്. ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുന്ന ശക്തമായ ആന്റിഓക്സിഡന്റുകൾ ഇതിലുണ്ട്.
വയറുവേദന, ഗ്യാസ്, വയറു വീർക്കൽ എന്നിവയുണ്ടാക്കുന്ന 'ഇറിറ്റബിൾ ബവൽ സിൻഡ്രോം' എന്ന അസ്വസ്ഥത കുറയ്ക്കാൻ പുതിനയിൽ അടങ്ങിയിരിക്കുന്ന 'മെന്തോൾ' സഹായിക്കുന്നു.
ഭക്ഷണം ദഹിക്കാതെ വയറ്റിൽ കിടക്കുന്നതാണ് പലപ്പോഴും അജീർണവും നെഞ്ചെരിച്ചിലും ഉണ്ടാക്കുന്നത്. ഭക്ഷണത്തോടൊപ്പം പുതിന എണ്ണയോ അനുബന്ധ ഘടകങ്ങളോ കഴിക്കുന്നത് ഭക്ഷണം വേഗത്തിൽ ദഹിപ്പിക്കും.
പുതിന എണ്ണയുടെ സുഗന്ധം ശ്വസിക്കുന്നത് തലച്ചോറിന്‍റെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കും. വാഹനം ഓടിക്കുമ്പോഴും മറ്റും ഇത് ശ്വസിക്കുന്നത് ക്ഷീണം, ഉത്കണ്ഠ, അസ്വസ്ഥത എന്നിവ കുറയ്ക്കും.
മുലയൂട്ടുന്ന സമയത്ത് അമ്മമാരുടെ മുലക്കണ്ണുകളിൽ ഉണ്ടാകുന്ന വിള്ളലുകളും വേദനയും കുറയ്ക്കാൻ പുതിന അടങ്ങിയ എണ്ണയോ ജെല്ലോ തേക്കുന്നത് വളരെ ഫലപ്രദമാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
ജലദോഷത്തിനുള്ള മരുന്നുകളിലും വിക്സ് പോലുള്ള ബാം ഉൽപ്പന്നങ്ങളിലും പ്രധാന ചേരുവ 'മെന്തോൾ' ആണ്. ഇത് മൂക്കടപ്പ് നേരിട്ട് മാറ്റുന്നില്ലെങ്കിലും, ശ്വാസമെടുപ്പ് എളുപ്പമാക്കാൻ സഹായിക്കും.