Malayalam

തൈറോയിഡ് ക്യാൻസർ

തൈറോയ്ഡ് ഗ്രന്ഥിയാണ് നമ്മുടെ മെറ്റബോളിസം പ്രവർത്തനങ്ങളെയും ഊർജ്ജത്തെയും നിയന്ത്രിക്കുന്നത്. തൈറോയിഡ് ക്യാൻസറിന്റെ ലക്ഷണങ്ങൾ ഇതാണ്.

Malayalam

കഴുത്തിലെ വീക്കം

കഴുത്തിന് മുന്നിലെ വീക്കം അല്ലെങ്കിൽ വേദനയില്ലാതെ മുഴ വരുക എന്നിവയെല്ലാം തൈറോയിഡിന്റെ ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങളെ അവഗണിക്കരുത്.

Image credits: Getty
Malayalam

ശബ്ദത്തിലെ മാറ്റങ്ങൾ

പരുക്കൻ ശബ്ദം, ശബ്‌ദത്തിൽ തുടർച്ചയായി ഉണ്ടാകുന്ന മറ്റു മാറ്റങ്ങൾ എല്ലാം തൈറോയിഡ് ക്യാൻസറിന്റെ ലക്ഷണമാകാം. ഒരാഴ്ചയിൽ കൂടുതൽ ഈ ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുത്.

Image credits: Getty
Malayalam

വിഴുങ്ങാനുള്ള ബുദ്ധിമുട്ട്

ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ടും തൈറോയിഡ് ക്യാൻസറിന്റെ ലക്ഷണമാകാം. ഇത്തരം ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കരുത്.

Image credits: Getty
Malayalam

ശ്വാസമെടുക്കുമ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടുക

ശ്വാസം ശരിയായ രീതിയിൽ എടുക്കാൻ കഴിയാതെ വരുകയും ശ്വാസതടസം അനുഭവപ്പെടുന്നതും തൈറോയിഡിന്റെ ലക്ഷണമാകാം.

Image credits: Getty
Malayalam

വിട്ടുമാറാത്ത തൊണ്ടവേദന

വിട്ടുമാറാത്ത തൊണ്ട വേദനയും തൈറോയിഡ് ക്യാൻസറിന്റെ ലക്ഷണമാകാം. ഇത് താടിയെല്ലിലേക്കും ചെവിയിലേക്കുമൊക്കെ പടരാനും സാധ്യതയുണ്ട്.

Image credits: Getty
Malayalam

വിട്ടുമാറാത്ത ചുമ

പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും ഇല്ലാതെ ചുമയ്ക്കുകയും ആഴ്ചകളോളം ചുമ വിട്ടുമാറാതെ നിൽക്കുന്നുണ്ടെങ്കിലും ശ്രദ്ധിക്കണം. ഇത് തൈറോയിഡ് ക്യാൻസറിന്റെ ലക്ഷണമാകാം.

Image credits: Getty
Malayalam

ശ്രദ്ധിക്കേണ്ടത്

നിസ്സാരമെന്ന് കരുതി നമ്മൾ അവഗണിക്കുന്ന ചില ലക്ഷണങ്ങളാവാം പിന്നീട് ഗുരുതരമായ രോഗങ്ങളിലേക്ക് വഴിവെയ്‌ക്കുന്നത്‌. അതിനാൽ ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ സമീപിക്കണം.

Image credits: Getty

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പ്രോട്ടീൻ അടങ്ങിയ 6 ഭക്ഷണങ്ങൾ

ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

ഉലുവ വെള്ളം ബ്ലഡ് ഷു​​ഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കുമോ?

ഇഞ്ചി വെള്ളത്തിന്റെ ഈ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്