മുടി തഴച്ച് വളരാൻ കഴിക്കാം ബയോട്ടിൻ അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ
health Aug 27 2025
Author: Resmi Sreekumar Image Credits:Getty
Malayalam
തലമുടി
തലമുടിയുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ബയോട്ടിന്‍ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
Image credits: Getty
Malayalam
മുട്ട
മുട്ടയുടെ മഞ്ഞക്കരുവില്‍ ബയോട്ടിൻ ധാരാളം അടങ്ങിയിട്ടുണ്ട്. അതുപോലെ മുട്ടയുടെ വെള്ളയില്‍ പ്രോട്ടീനും അടങ്ങിയിരിക്കുന്നു. ഇവ രണ്ടും തലമുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
Image credits: Getty
Malayalam
മധുരക്കിഴങ്ങ്
ബയോട്ടിന്‍, ബീറ്റാ കരോട്ടിന്‍ തുടങ്ങിയവ അടങ്ങിയ മധുരക്കിഴങ്ങും തലമുടി വളരാന്‍ സഹായിക്കും.
Image credits: Social Media
Malayalam
അവക്കാഡോ
അവക്കാഡോയിലും ബയോട്ടിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ അവക്കാഡോ കഴിക്കുന്നതും തലമുടി വളരാന്‍ സഹായിക്കും.
Image credits: Getty
Malayalam
നട്സ്
ബദാം, വാള്‍നട്സ് തുടങ്ങിയ നട്സില്‍ വിറ്റാമിന്‍ ഇ, ബയോട്ടിന്‍ എന്നിവ അടങ്ങിയിരിക്കുന്നു. അതിനാല്‍ നട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടി വളരാന്‍ ഗുണം ചെയ്യും.
Image credits: Getty
Malayalam
ചീര
വിറ്റാമിന്‍ എ, സി, ഫോളേറ്റ്, ബയോട്ടിന്‍ തുടങ്ങിയവ അടങ്ങിയ ചീര കഴിക്കുന്നതും തലമുടി തഴച്ച് വളരാന്‍ സഹായിക്കും.
Image credits: Getty
Malayalam
കൂണ്‍
ബയോട്ടിന്‍ ധാരാളം അടങ്ങിയ കൂണ്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.