എല്ലാ വർഷവും മെയ് 8 ലോക അണ്ഡാശയ ക്യാൻസർ ദിനമായി ആചരിക്കുന്നു. അണ്ഡാശയത്തിലെ അസാധാരണ കോശങ്ങൾ അനിയന്ത്രിതമായി വളർന്ന് വിഭജിക്കുന്ന ഒരു രോഗമാണ് അണ്ഡാശയ അർബുദം.
Image credits: Getty
Malayalam
അണ്ഡാശയ ക്യാൻസർ
അണ്ഡാശയ ക്യാൻസർ പിടിപെടുന്നതിന് പിന്നിലെ ചില കാരണങ്ങൾ അറിയാം.
Image credits: Getty
Malayalam
ജനിതക മ്യൂട്ടേഷനുകൾ
BRCA1, BRCA2 പോലുള്ള ജീനുകളിൽ ഉണ്ടാകുന്ന ജനിതക മ്യൂട്ടേഷനുകൾ, അണ്ഡാശയ അർബുദ സാധ്യത ഗണ്യമായി വർദ്ധിപ്പിക്കുന്നു. ഈ മ്യൂട്ടേഷനുകൾ പാരമ്പര്യമായി ലഭിക്കാം..
Image credits: freepik
Malayalam
എൻഡോമെട്രിയോസിസ്
എൻഡോമെട്രിയോസിസ് ഉള്ള സ്ത്രീകൾക്ക് എൻഡോമെട്രിയോസിസ് ഇല്ലാത്തവരെ അപേക്ഷിച്ച് അണ്ഡാശയ അർബുദ സാധ്യത 4 മടങ്ങ് കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു.
Image credits: Getty
Malayalam
പ്രത്യുൽപാദന ഘടകങ്ങൾ
പ്രത്യുൽപാദന ഘടകങ്ങൾ അണ്ഡാശയ ക്യാൻസറിനുള്ള സാധ്യതയെ സാരമായി സ്വാധീനിക്കുന്നു. ഓവുലേഷൻ ചക്രങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്ന ഘടകങ്ങൾ അപകടസാധ്യത വർദ്ധിപ്പിക്കും.
Image credits: freepik
Malayalam
അമിതവണ്ണം
അമിതവണ്ണം അണ്ഡാശയ അർബുദം മാത്രമല്ല മറ്റ് ക്യാൻസറുകൾക്കുള്ള സാധ്യത കൂട്ടുന്നു.