അത്താഴം വെെകി കഴിക്കാറാണോ പതിവ് ? എങ്കിൽ അറിഞ്ഞിരിക്കേണ്ടത്...
health Jun 09 2025
Author: Resmi S Image Credits:Getty
Malayalam
അത്താഴം
അത്താഴം എപ്പോഴും നേരത്തെ കഴിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയാറുള്ളത്. കാരണം വെെകി കഴിക്കുന്നത് നിരവധി രോഗങ്ങൾക്കുള്ള സാധ്യത കൂട്ടുന്നു.
Image credits: Getty
Malayalam
അത്താഴം ഏഴ് മണിക്ക് കഴിക്കൂ
അത്താഴം ഏഴ് മണിക്ക് കഴിക്കുന്നതാണ് ഏറെ നല്ലത്. കാരണം ഭക്ഷണം എളുപ്പം ദഹിപ്പിക്കാൻ സഹായിക്കുന്നു. കൂടാതെ നല്ല ഉറക്കം കിട്ടുന്നതിനും സഹായിക്കുന്നു.
Image credits: Getty
Malayalam
ബ്ലഡ് ഷുഗർ അളവ് കൂട്ടാം
അത്താഴം വെെകി കഴിക്കുന്നത് ഭക്ഷണം ക്യത്യമായി ദഹിക്കാൻ സഹായിക്കില്ല. കൂടാതെ ഭാരം കൂട്ടുന്നതിനും ബ്ലഡ് ഷുഗർ അളവ് കൂട്ടുന്നതിനും ഇടയാക്കും.
Image credits: Getty
Malayalam
അത്താഴത്തിന് ലഘുഭക്ഷണങ്ങൾ മതിയാകും
അത്താഴത്തിന് വളരെ ലഘുവായ ഭക്ഷണങ്ങളായിരിക്കണം ഉൾപ്പെടുത്തേണ്ടത്. അത് കൊണ്ട് തന്നെ എളുപ്പം ദഹിക്കും.
Image credits: Getty
Malayalam
രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാം
രാത്രി 10 മണിക്ക് അത്താഴം കഴിക്കുന്നവർക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് കാണാനായെന്ന് ജേണൽ ഓഫ് ക്ലിനിക്കൽ എൻഡോക്രൈനോളജി & മെറ്റബോളിസത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
Image credits: social media
Malayalam
ഹൃദയാഘാത സാധ്യത കുറയ്ക്കും
നേരത്തെ ഭക്ഷണം കഴിക്കുന്നത് (കിടക്കുന്നതിന് 3 മണിക്കൂർ മുമ്പ് ) ഹൃദയാഘാത സാധ്യത ഗണ്യമായി കുറയ്ക്കുന്നതായും പഠനത്തിൽ കണ്ടെത്തി.