Health

ഏലയ്ക്ക വെള്ളം

ദിവസവും രാവിലെ ഏലയ്ക്ക വെള്ളം കുടിച്ചോളൂ, കാരണം. 

Image credits: Getty

ഏലയ്ക്ക

ഏലയ്ക്കയിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ ബി 6, വിറ്റാമിൻ ബി 3, വിറ്റാമിൻ സി, സിങ്ക്, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവ ഏലയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. 
 

Image credits: Getty

ദഹനം മെച്ചപ്പെടുത്താന്‍ നല്ലതാണ്

വെറും വയറ്റിൽ ഏലയ്ക്ക വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ നല്ലതാണ്. ഗ്യാസ്ട്രബിൾ, വയര്‍ വീര്‍ത്തിരിക്കുക പോലുള്ള പ്രശ്നങ്ങൾ  തടയാനും ഇത് സഹായിക്കും. 

Image credits: Getty

ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും

ഏലയ്ക്കയിട്ട വെള്ളം കുടിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും. 

Image credits: Getty

ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കും

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഗ്ലൂക്കോസ് കൊഴുപ്പായി സംഭരിക്കുന്നതിനുള്ള സാധ്യത കുറയ്ക്കാനും ഇവ സഹായിക്കും. 

Image credits: Getty

ശ്വാസകോശത്തിന്‍റെ ആരോഗ്യം

ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഏലയ്ക്കാ വെള്ളം ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

Image credits: Getty

ദഹനം

ഏലയ്ക്കാ വെള്ളം കുടിക്കുന്നത് ഗ്യാസ്ട്രബിൾ, ഗ്യാസ് കെട്ടി വയര്‍ വീര്‍ത്തിരിക്കുക തുടങ്ങിയ പ്രശ്നങ്ങളെ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. 

Image credits: Getty

പ്രതിരോധശേഷി കൂട്ടും

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഏലയ്ക്കാ വെള്ളം രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. 
 

Image credits: Getty

വയറ്റിലെ കൊഴുപ്പ് കുറയ്ക്കും

അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും ഏലയ്ക്ക വെള്ളം കുടിക്കുന്നത് നല്ലതാണ്. രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് ഏറെ നല്ലത്.
 

Image credits: Getty

ക്യാൻസർ സാധ്യത കുറയ്ക്കും

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഏലയ്ക്ക ചില ക്യാന്‍സര്‍ സാധ്യതകളെ തടയാനും സഹായിക്കും. 
 

Image credits: Getty

വായ്‌നാറ്റം കുറയ്ക്കും

ആന്‍റി ബാക്ടീരിയൽ ഗുണങ്ങള്‍ അടങ്ങിയ ഏലയ്ക്ക വായ്നാറ്റം അകറ്റാനും സഹായിക്കും. അതിനാല്‍ ഭക്ഷണത്തിന് ശേഷം, ഏലയ്ക്ക വെള്ളം കുടിക്കുന്നത് വായ്‌നാറ്റം ഒഴിവാക്കാന്‍ ഗുണം ചെയ്യും. 
 

Image credits: Getty

വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ ? എങ്കിൽ ഈ ഭക്ഷണങ്ങൾ കഴിച്ചോളൂ

ഈ പഴം ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും

കട്ടിയുള്ള മുടിയാണോ വേണ്ടത് ? എങ്കിൽ ഇവ കഴിച്ചോളൂ

ഉറക്കക്കുറവിന് കാരണമാകുന്ന ഏഴ് ഭക്ഷണങ്ങൾ