Health

ബിപി നിയന്ത്രിക്കും

ഈ പോഷകം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ബിപി നിയന്ത്രിക്കും 

Image credits: Getty

ഉയർന്ന രക്തസമ്മർദ്ദം

ഉയർന്ന രക്തസമ്മർദ്ദം അഥവാ രക്താതിമർദ്ദം ഇന്ന് മിക്കവരിലും കണ്ട് വരുന്ന ജീവിതശെെലി രോ​ഗമാണ്. 
 

Image credits: Getty

രക്തസമ്മർദ്ദം

ഹൃദയത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും സംരക്ഷിക്കുന്നതിന് രക്തസമ്മർദ്ദം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.

Image credits: Getty

ഭക്ഷണക്രമം

ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്തുന്നതിൽ ഭക്ഷണക്രമം നിർണായക പങ്ക് വഹിക്കുന്നു. കുറഞ്ഞ സോഡിയം അടങ്ങിയ ഭക്ഷണക്രമം രക്താതിമർദ്ദം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.

Image credits: Getty

വാഴപ്പഴം

രക്തസമ്മർദ്ദം കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ പഴമാണ് വാഴപ്പഴം. ശരീരത്തിലെ സോഡിയത്തിന്റെ അളവ് സന്തുലിതമാക്കാൻ സഹായിക്കുന്ന ഒരു ധാതുവായ പൊട്ടാസ്യം ഇവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
 

Image credits: Getty

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

അമേരിക്കൻ ജേണൽ ഓഫ് ഫിസിയോളജി-റെനൽ ഫിസിയോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കണ്ടെത്തൽ.
 

Image credits: Getty

‌പാലക്ക് ചീര

‌പാലക്ക് ചീരയിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം മാത്രമല്ല, ഇരുമ്പ്, ഫോളിക് ആസിഡ്, കാൽസ്യം തുടങ്ങിയ മറ്റ് നിരവധി അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.
 

Image credits: Freepik

അവാക്കാഡോ

പൊട്ടാസ്യവും ആരോഗ്യകരമായ കൊഴുപ്പും ധാരാളം അടങ്ങിയ അവാക്കാഡോകൾ ഹൃദയാരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കും.
 

Image credits: Getty

തക്കാളി

തക്കാളിയിൽ വിറ്റാമിൻ സി, പൊട്ടാസ്യം, മറ്റ് നിരവധി അവശ്യ പോഷകങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്.


 

Image credits: Freepik

ഏത് സമയത്ത് നോക്കിയാലാണ് ശരീരഭാരം ക്യത്യമായി അറിയാൻ കഴിയുക ?

ഉരുളക്കിഴങ്ങ് അമിതമായി കഴിച്ചാലുള്ള ആരോ​ഗ്യപ്രശ്നങ്ങൾ

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

ഡിമെന്‍ഷ്യ: തിരിച്ചറിയേണ്ട പ്രധാനപ്പെട്ട ഏഴ് ലക്ഷണങ്ങള്‍