Health
ഡിമെൻഷ്യയുടെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ഡിമെന്‍ഷ്യയുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണമാണ് ഓർമ്മക്കുറവ്.
തീരുമാനങ്ങളെടുക്കാനുള്ള കഴിവ് കുറയുന്നത്, പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ബുദ്ധിമുട്ട്, സ്വതന്ത്രമായി ഒരു കാര്യവും ചെയ്യാൻ സാധിക്കാത്ത അവസ്ഥ തുടങ്ങിയവ രോഗ ലക്ഷണങ്ങളാണ്.
പരസ്പരം ബന്ധമില്ലാതെ കാര്യങ്ങള്‍ പറയുക, ആശയവിനിമയ പ്രശ്‌നങ്ങൾ എന്നിവയും രോഗത്തിന്‍റെ സൂചനകളാണ്.
ദൈനംദിന ജോലികൾ ചെയ്യുന്നതിൽ ബുദ്ധിമുട്ട് ഡിമെൻഷ്യ രോഗികളില്‍ ഉണ്ടാകാം.
ഒന്നും ശ്രദ്ധിക്കാനാവാത്ത അവസ്ഥയും ഡിമെൻഷ്യ ബാധിതരിൽ കാണപ്പെടാം.
വയലന്‍റായി പെരുമാറല്‍, മറ്റ് മാനസിക പ്രശ്നങ്ങള്‍ തുടങ്ങിയവയും സൂചനയാകാം.
ഉറക്കം കുറയുന്നതും ഡിമെൻഷ്യ ബാധിതരിൽ കാണുന്ന ലക്ഷണമാണ്.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.