ദഹനാരോഗ്യം നിലനിർത്തുന്നതിലും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നതിലും നാരുകൾ പ്രധാന പങ്ക് വഹിക്കുന്നു.
Image credits: Getty
Malayalam
ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ
ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
Image credits: Getty
Malayalam
ബ്രൗൺ റെെസ്
നാരുകളാൽ സമ്പുഷ്ടമാണ് ബ്രൗൺ റെെസ്. ഇതിലെ ലയിക്കാത്ത നാരുകൾ കുടലിനെ ആരോഗ്യകരമായി സംരക്ഷിക്കുന്നു. നാരുകൾ വിവിധ ദഹനപ്രശ്നങ്ങളും മലബന്ധവും തടയുന്നു.
Image credits: Pinterest
Malayalam
പേരയ്ക്ക
ഏറ്റവും നാരുകൾ അടങ്ങിയ മറ്റൊരു ഭക്ഷണമാണ് പേരയ്ക്ക. പതിവായി പേരയ്ക്ക കഴിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
Image credits: Getty
Malayalam
വൻപയർ
വൻപയറിൽ ഉയർന്ന അളവിൽ ലയിക്കുന്ന നാരുകളും പ്രതിരോധശേഷിയുള്ള അന്നജവും അടങ്ങിയിട്ടുണ്ട്. ഇത നല്ല ബാക്ടീരിയകൾ കൂട്ടാൻ സഹായിക്കുന്നു.
Image credits: Getty
Malayalam
റാഗി
റാഗിയിൽ ഉയർന്ന അളവിൽ ഭക്ഷണ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഒരു പ്രീബയോട്ടിക് ആയി പ്രവർത്തിക്കുകയും ആരോഗ്യകരമായ കുടൽ ബാക്ടീരിയകളെ പോഷിപ്പിക്കുകയും സുഗമമായ ദഹനത്തിനും സഹായിക്കുന്നു.