Malayalam

മുടി തഴച്ച് വളരാൻ ഫ്ളാക്സ് സീഡ്

മുടി തഴച്ച് വളരാൻ ഫ്ളാക്സ് സീഡ് ; ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

Malayalam

ഫ്ളാക്സ് സീഡ്

മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഏറ്റവും മികച്ച ചേരുവകയാണ് ഫ്ളാക്സ് സീഡ്. ഇതിലടങ്ങിയ ഒമേഗ-3 ഫാറ്റി ആസിഡുകളും ആന്റിഓക്‌സിഡന്റുകളും മുടിക്ക് ബലം നൽകുന്നു.

Image credits: Social media
Malayalam

​ഫ്ളാക്സ് സീഡ് ഹെയർ മാസ്ക് തയ്യാറാക്കുന്ന വിധം

2 ടേബിൾസ്പൂൺ ഫ്ളാക്സ് സീഡ് 2 കപ്പ് വെള്ളത്തിൽ ചേർക്കുക. ഇതിലേക്ക് 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ചേർത്ത് നന്നായി ഇളക്കുക.

Image credits: social media
Malayalam

വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക

ഈ മാസ്ക് മുടിയിൽ തേച്ച് 2 മണിക്കൂർ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക. ഇത് മുടിക്ക് മൃദുത്വവും തിളക്കവും നൽകുന്നു.

Image credits: social media
Malayalam

മറ്റൊരു ഹെയർ പാക്ക്

ഒരു പാനിൽ രണ്ട് കപ്പ് വെള്ളം തിളപ്പിക്കാൻ വയ്ക്കുക. വെള്ളം തിളച്ച് കഴിഞ്ഞാൽ ഫ്ളാക്സ് സീഡ് ഇടുക. ഏകദേശം 10-15 മിനിറ്റ് നേരം വേവിക്കുക.

Image credits: Getty
Malayalam

കട്ടിയാകുന്ന രൂപത്തിലാക്കി എടുക്കുക

ഇടയ്ക്കിടെ ഇളക്കുക. ശേഷം ഇത് കട്ടിയാകുന്ന രൂപത്തിലാക്കി എടുക്കുക. ശേഷം ​ഗ്യാസ് ഓഫ് ചെയ്യുക. 

Image credits: Getty
Malayalam

അരിച്ചെടുത്ത് ഒരു പാത്രത്തിലേക്ക് ഒഴിക്കുക.

ശേഷം വിത്തുകളിൽ നിന്ന് ജെൽ വേർതിരിക്കുന്നതിന് മിശ്രിതം ഒരു അരിപ്പ ഉപയോ​ഗിച്ചോ തുണി ഉപയോ​ഗിച്ചോ അരിച്ചെടുത്ത് ഒരു പാത്രത്തിലേക്ക് ഒഴിക്കുക.

Image credits: Getty
Malayalam

ഈ ജെൽ തലയിൽ തേച്ച് പിടിപ്പിക്കുക.

ജെൽ തണുത്തതിന് ശേഷം അതിലേക്ക് കറ്റാർവാഴ, വിറ്റാമിൻ ഇ കാപ്സ്യൂൾ, ബദാം ഓയിൽ എന്നിവ ചേർത്ത് യോജിപ്പിച്ചെടുക്കുക. ശേഷം ഈ ജെൽ തലയിൽ തേച്ച് പിടിപ്പിക്കുക.

Image credits: social media

കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാൻ ഇതാ 7 വഴികൾ

പ്രോട്ടീൻ അമിതമായാൽ പണികിട്ടും, ഈ ആരോ​ഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും

വീട്ടിൽ പാറ്റ ശല്യം രൂക്ഷമോ? ഇവ ഉപയോ​ഗിച്ച് നോക്കൂ

ചർമ്മം തിളക്കമുള്ളതാക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ