മുടികൊഴിച്ചിലാണോ പ്രശ്നം? എങ്കിൽ ഈ ഭക്ഷണങ്ങൾ പതിവായി കഴിച്ചാൽ മതി
health Oct 28 2026
Author: Resmi Sreekumar Image Credits:Getty
Malayalam
പാലക്ക് ചീര
അയൺ, ഫോളേറ്റ്, വിറ്റാമിനുകളായ എ, സി എന്നിവയാൽ സമ്പന്നമാണ് പാലക്ക് ചീര. ഇവ അയണിന്റെ കുറവ് മൂലമുണ്ടാകുന്ന മുടികൊഴിച്ചിൽ തടയാൻ സഹായിക്കുന്നു.
Image credits: Getty
Malayalam
പയറും പരിപ്പും
മുടിയുടെ കൊളാജൻ ഉൽപ്പാദനത്തിന് ആവശ്യമായ പ്രോട്ടീൻ, ഇരുമ്പ്, സിങ്ക് എന്നിവ പയറിലും പരിപ്പിലും അടങ്ങിയിട്ടുണ്ട്.
Image credits: Pinterest
Malayalam
നട്സുകൾ
ബയോട്ടിൻ, വിറ്റാമിൻ ഇ, ഒമേഗ-3/6 ഫാറ്റി ആസിഡുകൾ, സെലിനിയം, സിങ്ക് എന്നിവ അടങ്ങിയ നട്സുകൾ മുടിയെ ശക്തിപ്പെടുത്താനും അവ പൊട്ടുന്നത് തടയാനും സഹായിക്കുന്നു.
Image credits: Getty
Malayalam
ഫ്ളാക്സ് സീഡുകൾ
ഒമേഗ-3 ഫാറ്റി ആസിഡുകളാൽ സമ്പന്നമായ ഫ്ളാക്സ് സീഡുകൾ മുടിയിഴകളുടെ വേരുകളെ പോഷിപ്പിക്കാനും തലയോട്ടിയിലെ വീക്കം കുറയ്ക്കാനും സഹായിക്കുന്നു.
Image credits: Getty
Malayalam
തെെര്
തെെരിലെ പ്രോട്ടീൻ, വിറ്റാമിൻ ഡി, ബി5, ലാക്റ്റിക് ആസിഡ് എന്നിവ മുടിക്ക് ആരോഗ്യം നൽകുന്നതിനും ചൊറിച്ചിൽ ശമിപ്പിക്കുന്നതിനും, മുടി കൊഴിച്ചിൽ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.
Image credits: Getty
Malayalam
നെല്ലിക്ക
മുടിയിഴകളുടെ വേരുകളെ ശക്തിപ്പെടുത്താനും മുടികൊഴിച്ചിൽ തടയാനും സഹായിക്കുന്ന വിറ്റാമിൻ സി നെല്ലിക്കയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.