ബ്ലഡ് ഷുഗർ അളവ് ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന 7 ഭക്ഷണങ്ങൾ
രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന 7 ഭക്ഷണങ്ങൾ
health Aug 28 2026
Author: Resmi Sreekumar Image Credits:Getty
Malayalam
ഓട്സ്
ഓട്‌സിൽ ലയിക്കുന്ന നാരുകൾ, പ്രത്യേകിച്ച് ബീറ്റാ-ഗ്ലൂക്കാൻ അടങ്ങിയിട്ടുണ്ട്. ഇവ ദഹനവും ഗ്ലൂക്കോസ് ആഗിരണവും മന്ദഗതിയിലാക്കാൻ സഹായിക്കുന്നു.
Image credits: Getty
Malayalam
പയർ വർഗങ്ങൾ
പയർ വർഗങ്ങളിൽ പ്രോട്ടീനും ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. ഇവ കാർബോഹൈഡ്രേറ്റിന്റെ ദഹനപ്രക്രിയ സാവധാനത്തിലാക്കാൻ സഹായിക്കുന്നു.
Image credits: Pinterest
Malayalam
ചിയ സീഡ്
ചിയ സീഡിൽ നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവയിലെ ഉയർന്ന അളവിലുള്ള നാരുകൾ ബ്ലഡ് ഷുഗർ അളവ് പെട്ടെന്ന് ഉയരുന്നത് കുറയ്ക്കുന്നു.
Image credits: Getty
Malayalam
ഇലക്കറികൾ
ഇലക്കറികളിൽ കാർബോഹൈഡ്രേറ്റ് കുറവാണെങ്കിലും അവയിൽ ധാരാളം നാരുകളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്.
Image credits: Getty
Malayalam
നട്സ്
നട്സുകളിൽ പ്രോട്ടീൻ, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കുന്നു.
Image credits: Getty
Malayalam
തെെര്
വയറുനിറഞ്ഞതായി തോന്നിപ്പിക്കുന്ന ഭക്ഷണമാണ് തെെര്. ബെറികൾക്കൊപ്പമോ നട്സിനൊപ്പമോ സാലഡിലോ എല്ലാം ചേർത്ത് കഴിക്കാവുന്നതാണ്.
Image credits: Getty
Malayalam
ബെറിപ്പഴങ്ങൾ
സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി എന്നിവ നാരുകളും ആന്റിഓക്‌സിഡന്റുകളും നൽകുന്നു. അതേസമയം മറ്റ് പല പഴങ്ങളെ അപേക്ഷിച്ച് പഞ്ചസാര കുറവാണ്.