Health

പോഷകങ്ങള്‍

ശരീരത്തിന് അവശ്യം വേണ്ടുന്ന പല ഘടകങ്ങളും ഉണക്കമുന്തിരിയിലൂടെ കിട്ടും. വൈറ്റമിൻ ബി, സി, അയേൺ, പൊട്ടാസ്യം, മഗ്നീഷ്യം, ആന്‍റി-ഓക്സിഡന്‍റ്സ് എന്നിവയുടെയെല്ലാം കലവറയാണ് ഉണക്കമുന്തിരി

Image credits: Getty

'എനര്‍ജി'

നമുക്ക് ഉന്മേഷം പകരാൻ സഹായിക്കുന്നൊരു വിഭവം കൂടിയാണ് ഉണക്കമുന്തിരി. അതിനാല്‍ തന്നെ ആരോഗ്യകരമായ സ്നാക്ക് ആയി കൂടി ഉണക്കമുന്തിരി കരുതപ്പെടുന്നു

Image credits: Getty

എല്ലുകള്‍ക്ക്

എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഉണക്കമുന്തിരി സഹായകമാണ്. കാത്സ്യം, ബോറോണ്‍ എന്നിങ്ങനെയുള്ള ധാതുക്കളാണ് ഇതിന് സഹായകമാകുന്നത്

Image credits: Getty

ഹൃദയത്തിന്

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും പതിവായി ഉണക്കമുന്തിരി കഴിക്കുന്നത് സഹായിക്കും. ഫൈബര്‍, പൊട്ടാസ്യം, ആന്‍റി-ഓക്സിഡന്‍റ്സ് എന്നിവയാണിതിന് സഹായിക്കുന്നത്

Image credits: Getty

ബിപി

ജീവിതശൈലീപ്രശ്നമായ ബിപി അഥവാ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഉണക്കമുന്തിരി സഹായിക്കാറുണ്ട്. ഉണക്കമുന്തിരിയിലെ പൊട്ടാസ്യം ആണിതിന് സഹായിക്കുന്നത്

Image credits: Getty

മധുരം

മധുരത്തിനോട് കൊതി തോന്നിയാല്‍ മറ്റ് അനാരോഗ്യകരമായ മധുരങ്ങളോ പലഹാരങ്ങളോ കഴിക്കുന്നതിന് പകരം നാച്വറല്‍ ആയ ഉണക്കമുന്തിരി കഴിക്കാവുന്നതാണ്

Image credits: Getty

വണ്ണം

വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് ഡയറ്റിലുള്‍പ്പെടുത്താവുന്ന ഒന്നാണ് ഉണക്കമുന്തിരി. പല രീതിയിലും ഉണക്കമുന്തിരി വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടും

Image credits: Getty

അയേണ്‍

അയേണിന്‍റെ നല്ലൊരു ഉറവിടമായതിനാല്‍ തന്നെ ഹീമോഗ്ലോബിന്‍റെ അളവ് കുറവുള്ളവര്‍ക്കോ വിളര്‍ച്ചയുള്ളവര്‍ക്കോ എല്ലാം ഏറ്റവും അനുയോജ്യമായ ഭക്ഷണമാണ് ഉണക്കമുന്തിരി

Image credits: Getty
Find Next One