വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞവർ ആരോഗ്യം നന്നായി നിലനിർത്തുന്നതിന് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് അറിയാം.
health Oct 18 2025
Author: Ameena Shirin Image Credits:Getty
Malayalam
ശരീരഭാരം നിയന്ത്രിക്കണം
ശസ്ത്രക്രിയയ്ക്ക് ശേഷം മരുന്നുകൾ കഴിക്കുന്നതുകൊണ്ട് വിശപ്പ് ഉണ്ടാവാനും ശരീരഭാരം കൂടാനും സാധ്യതയുണ്ട്. പച്ചക്കറികളും പഴവർഗ്ഗങ്ങളും കഴിക്കുകയും ദിവസവും വ്യായാമം ചെയ്യേണ്ടതുമുണ്ട്.
Image credits: Getty
Malayalam
ഇവ കഴിക്കരുത്
ശുദ്ധീകരിച്ച പഞ്ചസാര, പഴകിയ ഭക്ഷണങ്ങൾ, കടകളിൽ നിന്നും വാങ്ങുന്ന ഭക്ഷണങ്ങൾ തുടങ്ങിയവ ഒഴിവാക്കണം. ഇത് ആരോഗ്യത്തിന് ദോഷമുണ്ടാക്കുന്നു. ഫ്രഷായ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം.
Image credits: Getty
Malayalam
എല്ലുകളുടെ ആരോഗ്യം
വൃക്ക രോഗങ്ങൾ എല്ലുകളുടെ ആരോഗ്യം മോശമാക്കുന്നു. അതിനാൽ തന്നെ മുട്ട, ക്ഷീര ഉത്പന്നങ്ങൾ, മില്ലറ്റ് എന്നിവ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
Image credits: Getty
Malayalam
ചെക്കപ്പുകൾ ചെയ്യാം
വൃക്കകളുടെ പ്രവർത്തനം, ആരോഗ്യസ്ഥിതി എന്നിവ അറിയുന്നതിന് ഇടയ്ക്കിടെ ഡോക്ടറെ കണ്ട് ചെക്കപ്പുകൾ ചെയ്യണ്ടതുണ്ട്.
Image credits: Getty
Malayalam
മദ്യം, പുകവലി
മദ്യം, പുകവലി എന്നിവ പൂർണമായും ഒഴിവാക്കാൻ ശ്രദ്ധിക്കണം. ഇത് വൃക്കകളുടെ ആരോഗ്യത്തിന് നല്ലതല്ല.
Image credits: Getty
Malayalam
വൃത്തിയുണ്ടാവണം
അണുബാധകൾ ഉണ്ടാവുന്നതിനെ തടയാൻ എപ്പോഴും വൃത്തിയുണ്ടായിരിക്കണം. കൈകൾ കഴുകുക, ഇറച്ചി നന്നായി വേവിക്കുക, പടരുന്ന അസുഖങ്ങളിൽ നിന്നും അകലം പാലിക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കാം.
Image credits: Getty
Malayalam
സമ്മർദ്ദം കുറയ്ക്കാം
അമിതമായി സമ്മർദ്ദം ഉണ്ടാവരുത്. ഇത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുന്നു.