Malayalam

ഹാര്‍ട്ട് അറ്റാക്കിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ തിരിച്ചറിയാം

ഹാര്‍ട്ട് അറ്റാക്കിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

Malayalam

നെഞ്ചുവേദന

നെഞ്ചുവേദനയാണ് ഹൃദയാഘാതത്തിന്‍റെ ഏറ്റവും സാധാരണവും തിരിച്ചറിയാവുന്നതുമായ ലക്ഷണം. അതുപോലെ ഇടതു തോളിലും ഇടതു കൈകളിലും താടിയെല്ലുകളിലും ഈ വേദന അനുഭവപ്പെടാം.

Image credits: Getty
Malayalam

ശ്വസിക്കാനുള്ള ബുദ്ധിമുട്ട്

ശ്വസിക്കാനുള്ള ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും ഹൃദയാഘാതത്തെ സൂചിപ്പിക്കാം. നെഞ്ചുവേദനയോടെ തുടങ്ങി ശ്വാസം കിട്ടാതെ വരുന്നത് ഹാര്‍ട്ട് അറ്റാക്കിന്‍റെ ലക്ഷണമാണ്.

Image credits: Getty
Malayalam

നടക്കാന്‍ പറ്റാത്ത അവസ്ഥ

ഹൃദയാഘാതം സംഭവിക്കുന്നതിന് മുമ്പ് നടക്കാനോ പടികള്‍ കയറാനോ പറ്റാതെയാകാം. 

Image credits: Getty
Malayalam

അമിത വിയർപ്പ്

ചിലരില്‍ ഹൃദയാഘാതമുണ്ടാകുന്ന സമയത്ത് അമിതമായി വിയര്‍ക്കാന്‍ സാധ്യതയുണ്ട്.

Image credits: Getty
Malayalam

അമിത ക്ഷീണം

അമിത ക്ഷീണമോ, തളർച്ചയോ അനുഭവപ്പെടുന്നതും ഹൃദയാഘാതത്തിന്റെ സൂചനയാകാം.

Image credits: Getty
Malayalam

ദഹനക്കേട്

ചിലരില്‍ ഹാര്‍ട്ട് അറ്റാക്കിന്‍റെ സൂചനയായി നെഞ്ചെരിച്ചിലും ദഹനക്കേടിനോട് സാമ്യമുള്ള ലക്ഷണങ്ങളും ഉണ്ടാകാം. 

Image credits: Getty
Malayalam

ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും നിങ്ങളുടെ ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Image credits: Getty

ഡാർക്ക് സർക്കിൾസ് മാറാൻ ഇതാ അഞ്ച് പൊടിക്കെെകൾ

കാഴ്ചശക്തി കൂട്ടണോ? ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

വിറ്റാമിന്‍ ഡി കുറവ്; ശരീരം കാണിക്കുന്ന സൂചനകളെ തിരിച്ചറിയാം

ക്ഷീണം അകറ്റാനും ഊർജ്ജം നൽകാനും സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ