Malayalam

കിഡ്നി തകരാർ; അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങള്‍

വൃക്ക തകരാറിലായതിന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

Malayalam

അമിത ക്ഷീണവും തളര്‍ച്ചയും

അമിത ക്ഷീണവും തളര്‍ച്ചയും പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാകാം. എന്നാല്‍ വൃക്കയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കും ക്ഷീണം, തളര്‍ച്ച എന്നിവ ഉണ്ടാകാം.

Image credits: Getty
Malayalam

കൂടുതൽ തവണ മൂത്രം പോവുക

രാത്രിയിൽ കൂടുതൽ തവണ മൂത്രമൊഴിക്കാൻ എഴുന്നേൽക്കുന്നത് വൃക്കകളുടെ തകരാറുകളുടെ സൂചനയാകാം.

Image credits: Getty
Malayalam

മൂത്രത്തിന് കടുത്ത നിറം

മൂത്രത്തിന്‍റെ അളവ് കൂടുകയോ കുറയുകയോ ചെയ്യുന്നത്, മൂത്രത്തിന് കടുത്ത നിറം എന്നിവ പ്രധാന ലക്ഷണങ്ങളാണ്.

Image credits: Getty
Malayalam

ചര്‍മ്മം ചൊറിയുക

വൃക്കകള്‍ തകരാറിലാകുന്നതോടെ ശരീരത്തിലെ മാലിന്യങ്ങളും ലവണങ്ങളും രക്തത്തില്‍ അടിയുന്നു. ഇതുകാരണം ത്വക്ക് രോഗവും ചൊറിച്ചിലുമൊക്കെ ഉണ്ടാകാം.

Image credits: Getty
Malayalam

കാലിൽ നീര്

വൃക്കയുടെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നതോടെ കാലിൽ നീര്, കൈകളിലും കണ്ണിന് താഴെയും മുഖത്തുമൊക്കെ നീര് വയ്ക്കാനും സാധ്യത ഉണ്ട്.

Image credits: Getty
Malayalam

അടിവയറു വേദന

പുറത്തും അടിവയറിന് വശങ്ങളിലുമുള്ള വേദനയും ചിലപ്പോള്‍ വൃക്ക രോഗത്തിന്‍റെ ലക്ഷണങ്ങളാകാം.

Image credits: Getty
Malayalam

ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Image credits: Getty

രാത്രി കിടക്കുന്നതിന് മുമ്പ് പാൽ കുടിക്കുന്ന ശീലമുണ്ടോ?

മലബന്ധം തടയാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ഏഴ് കാര്യങ്ങൾ

കുടലിന്‍റെ ആരോഗ്യം അവതാളത്തിലായോ? അറിയാം ഈ സൂചനകളെ

വൃക്കകളെ കാക്കാൻ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ