മുടി കരുത്തോടെ വളരാൻ ഉലുവ മതിയാകും ; ഉപയോഗിക്കേണ്ട വിധം
health Mar 26 2026
Author: Resmi Sreekumar Image Credits:Chat GPT
Malayalam
ഉലുവ
മുടിയുടെ പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ് ഉലുവ. ഉലുവയിലെ അമിനോ ആസിഡുകളാണ് മുടിവളര്‍ച്ചയ്ക്ക് സഹായിക്കുന്നത്.
Image credits: our own
Malayalam
മുടികൊഴിച്ചിൽ കുറയ്ക്കും
മുടി കൊഴിച്ചിൽ, താരൻ, തലയോട്ടിയിലെ ആരോഗ്യം എന്നിവയ്‌ക്കുള്ള ഒരു പ്രകൃതിദത്ത പരിഹാരമാണ് ഉലുവ. പ്രോട്ടീൻ, ഇരുമ്പ്, നിക്കോട്ടിനിക് ആസിഡ് എന്നിവയാൽ സമ്പുഷ്ടമാണ് ഉലുവ.
Image credits: Getty
Malayalam
വീട്ടിൽ തന്നെ ഉലുവ കൊണ്ടുള്ള ഹെയർ പാക്കുകൾ പരീക്ഷിക്കാം
തലയോട്ടിയിലെ രക്തചംക്രമണം വർദ്ധിപ്പിക്കുന്നതിനും മുടിയുടെ കനം വർദ്ധിപ്പിക്കുന്നതിനും, താരൻ കുറയ്ക്കുന്നതിനും വീട്ടിൽ തന്നെ ഉലുവ കൊണ്ടുള്ള ഹെയർ പാക്കുകൾ ഉപയോഗിക്കാവുന്നതാണ്.
Image credits: Getty
Malayalam
മുടി തഴച്ച് വളരാൻ ഉലുവ ഉപയോഗിക്കേണ്ട വിധം
മുടി തഴച്ച് വളരാൻ ഉലുവ ഉപയോഗിക്കേണ്ടത് എങ്ങനെയെന്നതാണ് ഇനി പറയുന്നത്.
Image credits: Getty
Malayalam
ഉലുവയും നാരങ്ങ നീരും
ആദ്യം ഉലുവ നന്നായി കുതിര്‍ക്കുക. ശേഷം ഇത് നല്ല പോലെ അരച്ചു പേസ്റ്റാക്കണം. ഇതില്‍ അല്‍പം ചെറുനാരങ്ങാനീര് ചേര്‍ത്തു മുടിയില്‍ പുരട്ടുക. അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം.
Image credits: Getty
Malayalam
ഉലുവയും വെളിച്ചെണ്ണയും
വെളിച്ചെണ്ണയില്‍ ഉലുവയിട്ടു ചൂടാക്കുക. ഉലുവ ചുവന്ന നിറമാകുന്നത് വരെ ചൂടാക്കണം. ഈ ഓയില്‍ ചെറുചൂടോടെ മുടിയില്‍ പുരട്ടി മസാജ് ചെയ്യാവുന്നതാണ്.
Image credits: Getty
Malayalam
ഉലുവയും മുട്ടയുടെ മഞ്ഞയും
ഉലുവയും മുട്ടയുടെ മഞ്ഞയും കലക്കി മുടിയില്‍ തേച്ചു പിടിപ്പിക്കാം. അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയുക.
Image credits: Getty
Malayalam
ഉലുവയും കറിവേപ്പിലയും
കുതിര്‍ത്ത ഉലുവയും കറിവേപ്പിലയും ചേര്‍ത്തരച്ച് മുടിയില്‍ തേയ്ക്കാം. ഇതു മുടി വളര്‍ച്ചയെ സഹായിക്കുമെന്നു മാത്രമല്ല, മുടിയ്ക്കു കറുപ്പ് നിറം നല്‍കാനും നല്ലൊരു പ്രതിവിധിയാണ്.