Malayalam

മഗ്നീഷ്യത്തിന്‍റെ കുറവ്; വായില്‍ കാണപ്പെടുന്ന സൂചനകള്‍

മഗ്നീഷ്യം കുറവിന്‍റെ വായില്‍ കാണുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

Malayalam

മോണയില്‍ നിന്നും രക്തം വരുക

പല കാരണങ്ങള്‍ കൊണ്ട് മോണയില്‍ നിന്നും രക്തം വരാം. മഗ്നീഷ്യത്തിന്‍റെ കുറവ് മൂലവും മോണയില്‍ നിന്നും രക്തം ഉണ്ടാകാം.

Image credits: Getty
Malayalam

വായ്പ്പുണ്ണ്

പല കാരണങ്ങള്‍ കൊണ്ടും വായ്പ്പുണ്ണ് ഉണ്ടാകാം. മഗ്നീഷ്യം, വിറ്റാമിന്‍ ബി12 എന്നിവയുടെ കുറവ് മൂലം വായ്പുണ്ണ് ഉണ്ടാകാം.

Image credits: Getty
Malayalam

ദന്തക്ഷയ പ്രശ്നങ്ങൾ, ദുർബലമായ ഇനാമൽ

ഇടയ്ക്കിടെ ഉണ്ടാകുന്നതോ ആവർത്തിച്ചുവരുന്നതോ ആയ ദന്തക്ഷയ പ്രശ്നങ്ങൾ കാത്സ്യം, വിറ്റാമിൻ ഡി, മഗ്നീഷ്യം എന്നിവയുടെ കുറവിനെ സൂചിപ്പിക്കുന്നതാകാം.

Image credits: Getty
Malayalam

പല്ലിന്‍റെ സംവേദനക്ഷമത

തണുത്തതോ ചൂടുള്ളതോ ആയ എന്തെങ്കിലും കുടിക്കുന്നത് മൂലം പല്ലുവേദന ഉണ്ടെങ്കില്‍ ചിലപ്പോള്‍ അത് മഗ്നീഷ്യം കുറവിന്‍റെ സൂചനയാകാം.

Image credits: others
Malayalam

മറ്റ് ലക്ഷണങ്ങള്‍:

വായിലെ മരവിപ്പ്, പേശിവലിവ്, എല്ലുകളുടെ ബലക്കുറവ് എന്നിവ മഗ്നീഷ്യത്തിന്‍റെ അഭാവം മൂലമുണ്ടാകാം.

Image credits: Getty
Malayalam

ക്രമരഹിതമായ ഹൃദയമിടിപ്പ്, വിഷാദം

ക്രമരഹിതമായ ഹൃദയമിടിപ്പ്, വിഷാദം, ഉത്കണ്ഠ, ക്ഷീണം, ഉറക്കക്കുറവ്, തലവേദന, ചോക്ലേറ്റിനോടുള്ള കൊതി എന്നിവയും മഗ്നീഷ്യത്തിന്‍റെ അഭാവമാകാം സൂചിപ്പിക്കുന്നത്.

Image credits: others
Malayalam

ശ്രദ്ധിക്കുക:

മേല്‍പറഞ്ഞ ലക്ഷണങ്ങളില്‍ ഏന്തെങ്കിലും ഉള്ളതുകൊണ്ട് ശരീരത്തില്‍ മഗ്നീഷ്യത്തിന്‍റെ അളവ് കുറവാണെന്ന് സ്വയം കരുതേണ്ട. ലക്ഷണങ്ങള്‍ ഉള്ളവര്‍ ഒരു ഡോക്ടറുടെ നിര്‍ദ്ദേശം തേടുക.

Image credits: Getty

കണ്ണുകളുടെ സമ്മർദ്ദം കുറയ്ക്കാൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ ഇതാണ്

വെള്ളം കുടിക്കുന്നതിന്റെ 7 ആരോഗ്യ ഗുണങ്ങൾ ഇതാണ്

വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് പതിവാക്കൂ, കാരണം

തൊണ്ടയിലെ ക്യാൻസര്‍; ശ്രദ്ധിക്കപ്പെടാതെ പോകുന്ന ലക്ഷണങ്ങള്‍