ക്യാൻസർ കണ്ടെത്തുന്നതിന് ചെയ്തിരിക്കേണ്ട ആറ് മെഡിക്കൽ പരിശോധനകൾ.
health Dec 18 2024
Author: Web Team Image Credits:Getty
Malayalam
ക്യാന്‍സര്‍
അസാധാരണമായ കോശങ്ങൾ നിയന്ത്രണാതീതമായി വളരുകയും ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നതാണ് ക്യാൻസർ.
Image credits: Getty
Malayalam
ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത്
കൃത്യസമയത്ത് രോഗനിർണയം നടത്തി ചികിത്സ തേടലാണ് കാൻസർ പ്രതിരോധത്തിൽ പ്രധാനം. ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ഒരിക്കലും അവഗണിക്കരുത്.
Image credits: Getty
Malayalam
ക്യാൻസർ
പുകയില ഉപഭോഗം, അനാരോഗ്യകരമായ ഭക്ഷണക്രമം എന്നിവയെല്ലാം ക്യാൻസർ സാധ്യത കൂട്ടുന്നു.
Image credits: Getty
Malayalam
മെഡിക്കൽ പരിശോധനകൾ
ക്യാൻസർ കണ്ടെത്തുന്നതിന് നിർബന്ധമായും ചെയ്തിരിക്കേണ്ട ആറ് മെഡിക്കൽ പരിശോധനകൾ.
Image credits: freepik
Malayalam
വർഷത്തിലൊരിക്കൽ പരിശോധന നിർബന്ധം
വർഷത്തിലൊരിക്കൽ ജനറൽ ഫിസിഷ്യൻ ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടത് ആവശ്യമാണ്. മൊത്തത്തിലുള്ള ആരോഗ്യം വിലയിരുത്തുന്നതിന് പലപ്പോഴും രക്തപരിശോധന നടത്താറുണ്ട്.
Image credits: Getty
Malayalam
ജനിതക പരിശോധന:
ചില അർബുദങ്ങൾ പാരമ്പര്യമായതിനാൽ പ്രത്യേക അപകടസാധ്യതകൾ തിരിച്ചറിയാൻ ജനിതക പരിശോധന സഹായിക്കും.
Image credits: Getty
Malayalam
സെർവിക്കൽ ക്യാൻസർ സ്ക്രീനിംഗ്
21 വയസും അതിനുമുകളിലും പ്രായമുള്ള സ്ത്രീകൾ 65 വയസ്സ് വരെ ഓരോ 3 വർഷത്തിലും പാപ് സ്മിയർ നടത്തണം, കൂടാതെ 5 വർഷത്തിലൊരിക്കൽ HPV ടെസ്റ്റും നടത്തണം.
Image credits: Instagram
Malayalam
സ്തനാർബുദ സ്ക്രീനിംഗ്
എല്ലാമാസവും സ്തനങ്ങളിൽ സ്വയം പരിശോധന നടത്തുക. 40 വയസ്സ് മുതൽ അല്ലെങ്കിൽ അതിനുമുമ്പ്, അധിക അപകട ഘടകങ്ങളോ സ്തനാർബുദത്തിൻ്റെ കുടുംബ ചരിത്രമോ ഉണ്ടെങ്കിൽ മാമോഗ്രാം ചെയ്യുക.
Image credits: freepik
Malayalam
വൻകുടൽ കാൻസർ സ്ക്രീനിംഗ്
ഫെക്കൽ ഒക്ൾട്ട് ബ്ലഡ് ടെസ്റ്റ് (FOBT) വൻകുടൽ കാൻസർ കണ്ടെത്തുന്നതിന് സഹായിക്കുന്നു.
Image credits: Getty
Malayalam
പ്രോസ്റ്റേറ്റ് ക്യാൻസർ
പ്രോസ്റ്റേറ്റ് ക്യാൻസർ കണ്ടെത്തുന്നതിന് വർഷത്തിലൊരിക്കൽ Prostate-Specific Antigen (PSA) Test നിർബന്ധമായും ചെയ്യുക.
Image credits: Getty
Malayalam
ശ്വാസകോശ അർബുദ പരിശോധന
പുകവലി ശീലമുള്ളവർ വർഷത്തിലൊരിക്കൽ സിടി സ്കാനിന് വിധേയരാകണം. ലോ-ഡോസ് കംപ്യൂട്ടഡ് ടോമോഗ്രഫി (LDCT) സ്കാൻ ശ്വാസകോശ അർബുദം നേരത്തെ കണ്ടെത്താൻ സഹായിക്കും.