രാവിലെയുള്ള ഈ ശീലം ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കും
രാവിലെയുള്ള ഈ ശീലം ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കും
health Jun 02 2026
Author: Resmi Sreekumar Image Credits:Getty
Malayalam
നടത്തം ശീലമാക്കുക
പ്രഭാതഭക്ഷണത്തിന് ശേഷം 10 മിനിറ്റ് നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് പഠനം
Image credits: freepik
Malayalam
നടത്തം ശീലമാക്കുന്നത് ഗ്ലൂക്കോസ് അളവ് ഉയരുന്നത് തടയും.
ഭക്ഷണം കഴിച്ചതിനുശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി ഉയരും. പ്രഭാതഭക്ഷണത്തിന് ശേഷം ഒരു ചെറിയ നടത്തം ശീലമാക്കുന്നത് ഗ്ലൂക്കോസ് അളവ് ഉയരുന്നത് തടയും.
Image credits: freepik
Malayalam
ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നു
പ്രഭാതഭക്ഷണത്തിന് ശേഷമുള്ള നടത്തം ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു.
Image credits: Freepik
Malayalam
വ്യായാമം നല്ല ബാക്ടീരികളുടെ അളവ് കൂട്ടുന്നു
പ്രമേഹമുള്ളവരിൽ വ്യായാമം കുടൽ മൈക്രോബയോട്ടയിൽ മാറ്റം വരുത്തി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
Image credits: our own
Malayalam
സ്ട്രെസ് കുറയ്ക്കുന്നു
സമ്മർദ്ദം ബ്ലഡ് ഷുഗർ അളവ് പെട്ടെന്ന് കൂട്ടുന്നു. അതിനാൽ സ്ട്രെസ് കുറയ്ക്കാനും നടത്തം സഹായകമാണ്.
Image credits: Freepik
Malayalam
മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു.
നടത്തം രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നതിനു പുറമേ മാനസികാവസ്ഥയും മെച്ചപ്പെടുത്തുന്നു.