Malayalam

ഹൃദയാരോ​ഗ്യം

ഹൃദയാരോ​ഗ്യത്തിനായി ചെയ്യേണ്ട എട്ട് കാര്യങ്ങൾ

Malayalam

പുകവലി ഉപേക്ഷിക്കുക

പുകവലി രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുകയും രക്തം കട്ടപിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഓരോ സിഗരറ്റും ധമനിയുടെ നാശത്തിന് കാരണമാകുന്നു. 
 

Image credits: freepik
Malayalam

ഹൃദയാരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക

പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഹൃദയത്തെ സംരക്ഷിക്കും. 

Image credits: Freepik
Malayalam

വ്യായാമം ശീലമാക്കുക

വ്യായാമം ഹൃദയപേശികളെ ശക്തിപ്പെടുത്തുകയും കൊളസ്ട്രോൾ അളവ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഒരു ദിവസം 30 മിനിറ്റ് നടത്തം പോലും ഹൃദ്രോഗ സാധ്യത ഗണ്യമായി കുറയ്ക്കും.

Image credits: stockphoto
Malayalam

ജങ്ക് ഫുഡുകൾ ഒഴിവാക്കുക

സംസ്കരിച്ച ഭക്ഷണങ്ങൾ, പഞ്ചസാര അടങ്ങിയ ലഘുഭക്ഷണങ്ങൾ, ട്രാൻസ് ഫാറ്റുകൾ എന്നിവ ഒഴിവാക്കുക. കാരണം ഇത് മോശം കൊളസ്ട്രോളും വീക്കവും വർദ്ധിപ്പിക്കും.

Image credits: Getty
Malayalam

മോശം കൊളസ്ട്രോൾ കുറയ്ക്കുക

 ഓട്സ്, ഫ്ളാക്സ് സീഡുകൾ, നട്സ്, കൊഴുപ്പുള്ള മത്സ്യം തുടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തി കൊളസ്ട്രോൾ അളവ് നിയന്ത്രിക്കുക.

Image credits: Getty
Malayalam

സ്ട്രെസ് കുറയ്ക്കുക

സമ്മർദ്ദം ഹൃദ്രോഗത്തിനുള്ള ഒരു അപകട ഘടകമാണ്.  ധ്യാനം, യോഗ എന്നിവയിലൂടെ സ്ട്രെസ് കുറയ്ക്കുകയാണ് വേണ്ടത്.
 

Image credits: Freepik
Malayalam

മദ്യപാനം ഉപേക്ഷിക്കൂ

അമിതമായ മദ്യപാനം ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു. അതിനാൽ മദ്യം ഉപേക്ഷിക്കുന്നത് ആരോ​ഗ്യത്തിന് ഏറെ നല്ലതാണ്. 

Image credits: Getty
Malayalam

മധുര പാനീയങ്ങൾ ഉപേക്ഷിക്കൂ

പഞ്ചസാര പാനീയങ്ങൾ പൊണ്ണത്തടി, ഇൻസുലിൻ പ്രതിരോധം, വീക്കം എന്നിവയ്ക്ക് കാരണമാകുന്നു. ഇവയെല്ലാം ഹൃദ്രോ​ഗ സാധ്യത കൂട്ടുന്നവയാണ്.
 

Image credits: Getty

അണ്ഡാശയ ക്യാൻസർ ഉണ്ടാകുന്നതിന് പിന്നിലെ ഏഴ് കാരണങ്ങൾ

ഒരു മാസം പഞ്ചസാര കഴിക്കാതിരിക്കൂ, അതിശയിപ്പിക്കുന്ന മാറ്റങ്ങൾ കാണാം

കരളിനെ നശിപ്പിക്കുന്ന മൂന്ന് ഭക്ഷണങ്ങൾ

കുടലിൽ നല്ല ബാക്ടീരിയ കൂട്ടുന്നതിന് സഹായിക്കുന്ന ഏഴ് സൂപ്പർ ഫുഡുകൾ