Health

ടൈപ്പ് 5 പ്രമേഹം

എന്താണ് ടൈപ്പ് 5 പ്രമേഹം? ലക്ഷണങ്ങൾ എന്തൊക്കെ ? 

Image credits: Freepik

ടൈപ്പ് 5 പ്രമേഹം

പ്രമേഹരോ​ഗികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. പോഷകാഹാര കുറവുമായി ബന്ധപ്പെട്ട പ്രമേഹത്തെ 'ടൈപ്പ് 5 പ്രമേഹം' എന്ന പേരില്‍ ഔദ്യോഗികമായി അംഗീകരിച്ചു.

Image credits: Getty

എന്താണ് ടൈപ്പ് 5 പ്രമേഹം

തായ്‌ലൻഡിലെ ബാങ്കോക്കിൽ നടന്ന ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷന്റെ (ഐഡിഎഫ്) വേൾഡ് ഡയബറ്റിസ് കോൺഗ്രസിലായിരുന്നു പ്രഖ്യാപനം.
 

Image credits: Getty

കൂടുതലും ബാധിക്കുന്നത് കൗമാരക്കാരെയും യുവാക്കളെയുമാണ്

പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ട ഒരു പ്രമേഹമാണിത്. മെലിഞ്ഞവരിലും പോഷകാഹാരക്കുറവുള്ളതുമായ കൗമാരക്കാരെയും യുവാക്കളെയുമാണ് രോഗാവസ്ഥ ബാധിക്കുന്നത്.

Image credits: Getty

ഓട്ടോഇമ്മ്യൂൺ

ഏഷ്യൻ ഇന്ത്യക്കാരിൽ കാണപ്പെടുന്ന ഈ സവിശേഷമായ പ്രമേഹത്തിന് ഓട്ടോഇമ്മ്യൂൺ അല്ലെങ്കിൽ ജനിതക കാരണങ്ങളുണ്ടെന്നതിന് തെളിവുകളില്ലെന്ന് വിദ​ഗ്ധർ പറയുന്നു.

Image credits: Getty

ലക്ഷണങ്ങൾ

ഇടയ്ക്കിടെ മൂത്രമൊഴിക്കൽ, അമിത ദാഹം, ക്ഷീണം, അപ്രതീക്ഷിത ശരീരഭാരം കുറയൽ തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ.

Image credits: Getty

ആരോഗ്യകരമായ ഭാരം നിലനിർത്തുക

ആരോഗ്യകരമായ ഭാരം നിലനിർത്തുക, അമിതമായ പഞ്ചസാര കഴിക്കുന്നത് ഒഴിവാക്കുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് പതിവായി നിരീക്ഷിക്കുക തുടങ്ങിയവയിലൂടെ പ്രമേഹ സാധ്യത കുറയ്ക്കാം. 
 

Image credits: Getty

ഈ പോഷകം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ബിപി നിയന്ത്രിക്കും

ഏത് സമയത്ത് നോക്കിയാലാണ് ശരീരഭാരം ക്യത്യമായി അറിയാൻ കഴിയുക ?

ഉരുളക്കിഴങ്ങ് അമിതമായി കഴിച്ചാലുള്ള ആരോ​ഗ്യപ്രശ്നങ്ങൾ

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍