Health
പ്രാതലിൽ നട്സ് ഉൾപ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങൾ
പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം കൊണ്ട് ദിവസം ആരംഭിക്കുന്നത് ഊർജം കൂട്ടുന്നതിനും പ്രതിരോധശേഷി കൂട്ടുന്നതിനും സഹായിക്കും.
ദിവസവും ബ്രേക്ക്ഫാസ്റ്റിൽ ഒരു പിടി നട്സ് ഉൾപ്പെടുത്തുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നു.
വിറ്റാമിനുകൾ, മഗ്നീഷ്യം, സിങ്ക്, സെലിനിയം പോലുള്ളവ നട്സുകളിൽ അടങ്ങിയിട്ടുണ്ട്. ഇവ ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കും.
നട്സിലും വിത്തുകളിലും ആരോഗ്യകരമായ കൊഴുപ്പുകളും പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് കുറയ്ക്കാൻ സഹായകമാണ്.
ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ ബദാം, വാള്‍നട്സ്, ചിയാ സീഡ് എന്നിവയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാന്‍ സഹായിക്കും.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്ന് അറിയപ്പെടുന്ന ഒമേഗ-3 ഫാറ്റി ആസിഡുകളും ആന്റിഓക്‌സിഡന്റുകളും ധാരാളം നട്‌സുകളിലും വിത്തുകളിലും അടങ്ങിയിട്ടുണ്ട്.
ഫൈബര്‍ ധാരാളം അടങ്ങിയ നട്സ് കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
പതിവായി നട്സുകൾ കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യും.
പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഉപാപചയ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും നട്‌സിന് കഴിയുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.
ബദാം, വാൽനട്ട്, ചിയ വിത്തുകൾ, ഫ്ളാക്സ് സീഡ്, മത്തങ്ങ വിത്തുകൾ, സൂര്യകാന്തി വിത്തുകൾ എന്നിവ പ്രാതലിൽ ഉൾപ്പെടുത്തുക.