മൂട്ട ശല്യം കാരണം രാത്രിയിൽ ഉറക്കം നഷ്ടപ്പെടാറുണ്ട്. അതിനാൽ തന്നെ വീട്ടിൽ നിന്നും പമ്പകടത്തേണ്ട ഒന്നാണ് മൂട്ട. മൂട്ടയെ തുരത്താൻ ഇങ്ങനെ ചെയ്യൂ.
life Jul 15 2025
Author: Ameena Shirin Image Credits:Getty
Malayalam
കിടക്ക
മൂട്ടയുടെ ശല്യം ഉണ്ടാകുന്നത് കിടക്കയിൽ ആണ്. അതിനാൽ തന്നെ കിടക്ക എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കണം.
Image credits: Getty
Malayalam
വൃത്തിയാക്കാം
കട്ടിൽ, മെത്ത, കിടക്ക വിരി, പുതപ്പ്, തലയിണ തുടങ്ങിയ സാധനങ്ങൾ ഇടയ്ക്കിടെ വൃത്തിയാക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കണം.
Image credits: Getty
Malayalam
പഴയ വസ്തുക്കൾ
പഴയ വസ്തുക്കൾ വഴിയാണ് മൂട്ടകൾ വീട്ടിലെത്തുന്നത്. അതിനാൽ തന്നെ പഴക്കമുള്ള മെത്ത, ഫർണിച്ചർ എന്നിവ വാങ്ങുമ്പോൾ സൂക്ഷിക്കാം.
Image credits: Getty
Malayalam
വാക്വം ക്ലീനർ
പഴകിയ മെത്തകളിൽ വിടവുകൾ ഉണ്ടാവാറുണ്ട്. ഇതുവഴി മുട്ടകൾ അകത്തേക്ക് കടക്കുകയും മുട്ടയിട്ട് പെരുകുകയും ചെയ്യുന്നു.
Image credits: Getty
Malayalam
കിടക്കവിരി
കിടക്കയുടെ വിരി നന്നായി കഴുകിയതിന് ശേഷം വെയിൽ കൊള്ളിച്ച് ഉണക്കാൻ മറക്കരുത്. ഇത് മൂട്ടകൾ ഉണ്ടാകുന്നതിനെ തടയുന്നു.
Image credits: Getty
Malayalam
രാസവസ്തുക്കൾ വേണ്ട
മൂട്ടയെ തുരത്താൻ രാസവസ്തുക്കൾ ഉപയോഗിക്കേണ്ട. പുതിന യൂക്കാലി, കർപ്പൂരം, വയമ്പ് എന്നിവ ഉപയോഗിച്ച് മൂട്ടകളെ തുരത്താൻ സാധിക്കും. ഇവ കട്ടിലിന്റെ അടിയിൽ വിതറിയാൽ മതി.
Image credits: Getty
Malayalam
സ്റ്റീം ക്ലീനർ
അമിതമായ ചൂടിനെ അതിജീവിക്കാൻ മൂട്ടകൾക്ക് സാധിക്കില്ല. അതിനാൽ തന്നെ കിടക്കയുടെ അടിഭാഗവും മറ്റ് സ്ഥലങ്ങളും സ്റ്റീം ക്ലീനർ ഉപയോഗിച്ച് വൃത്തിയാക്കിയാൽ മൂട്ടകളെ ഇല്ലാതാക്കാൻ സാധിക്കും.