ഭക്ഷണ സാധനങ്ങൾ ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ശരിയായ രീതിയിൽ ഭക്ഷണം സൂക്ഷിച്ചില്ലെങ്കിൽ ഇത് കേടായിപ്പോകാൻ കാരണമാകുന്നു.
ഉരുളക്കിഴങ്ങും, സവാളയും ഫ്രഡ്ജിൽ സൂക്ഷിക്കേണ്ടവയല്ല. എന്നാൽ ക്യാരറ്റ്, റാഡിഷ്, കോളിഫ്ലവർ തുടങ്ങിയ പച്ചക്കറികൾ ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടവയാണ്.
പച്ചക്കറികൾ സൂക്ഷിക്കുമ്പോൾ പ്ലാസ്റ്റിക് കവറിലോ പേപ്പർ ബാഗിലോ പൊതിയാൻ പാടില്ല. ഇനി ഇല പച്ചക്കറികൾ ആണെങ്കിൽ അവ വൃത്തിയായി കഴുകിയതിന് ശേഷം മാത്രം ഫ്രിഡ്ജിൽ സൂക്ഷിക്കുക.
ഈർപ്പം ഉണ്ടായാൽ പെട്ടെന്ന് കേടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ പച്ചക്കറികളായ കോളിഫ്ലവർ, ക്യാരറ്റ് പഴവർഗ്ഗങ്ങളായ ഓറഞ്ച്, പേരക്ക എന്നിവ കഴുകരുത്.
തണുപ്പായതിനാൽ തന്നെ ഫ്രിഡ്‌ജിനുള്ളിൽ ഈർപ്പം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഭക്ഷണ സാധനങ്ങൾ കഴുകി വയ്ക്കുമ്പോൾ അവയിൽ ഈർപ്പം നിലനിന്നാൽ പെട്ടെന്ന് കേടായിപ്പോകുന്നു.
ഓരോ വസ്തുക്കളും വെവ്വേറെയായി സൂക്ഷിക്കാൻ വേണ്ടിയാണ് ഈ സംവിധാനം ഫ്രിഡ്ജിനുള്ളിൽ ഉള്ളത്. അതുകൊണ്ട് തന്നെ ഭക്ഷണ വസ്തുക്കളുടെ സ്വഭാവം മനസ്സിലാക്കി വേണം ഓരോന്നും സൂക്ഷിക്കേണ്ടത്.
ഭക്ഷണ സാധനങ്ങൾ തുറന്നുവെക്കുമ്പോൾ അത് എളുപ്പത്തിൽ കേടാവുകയും ഫ്രിഡ്ജിലെ മറ്റ് ഭക്ഷ്യവസ്തുക്കളെക്കൂടെ കേടാക്കുകയും ചെയ്യുന്നു.
ഭക്ഷ്യവസ്തുക്കൾ പൊതിഞ്ഞുസൂക്ഷിക്കുന്നത് നല്ലതാണെങ്കിലും കൂടുതൽ ഇറുകുന്ന രീതിയിൽ പൊതിയരുത്. ഇത് സാധനങ്ങൾ കേടുവരാൻ കാരണമാകുന്നു.