Malayalam

ചെമ്പ് പാത്രങ്ങൾ

പരമ്പരാഗതമായി ഉപയോഗിച്ച് വരുന്ന ഒന്നാണ് ചെമ്പ് പാത്രങ്ങൾ. ഇതിൽ ഭക്ഷണം കഴിക്കുന്നതുകൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങൾ നമുക്ക് ലഭിക്കുന്നു. 
 

Malayalam

നാരങ്ങയും ഉപ്പും

ചെമ്പ് പാത്രങ്ങൾ എളുപ്പത്തിൽ വൃത്തിയാക്കാൻ നാരങ്ങയും ഉപ്പും മാത്രം മതി. ഇവ രണ്ടും ചേർത്ത് മിക്സ് തയാറാക്കിയതിന് ശേഷം കരിപിടിച്ച ഭാഗത്ത് തേച്ചുപിടിപ്പിക്കാം.
 

Image credits: Getty
Malayalam

തിളക്കമുള്ളതാകും

നാരങ്ങയും ഉപ്പും ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകിയാൽ ചെമ്പ് പാത്രങ്ങൾ തിളക്കമുള്ളതാകുന്നു. കൂടാതെ കറകളേയും എളുപ്പത്തിൽ ഇല്ലാതാക്കുന്നു. 

Image credits: Getty
Malayalam

വിനാഗിരി

വിനാഗിരി ഉപയോഗിച്ചും പാത്രങ്ങൾ നന്നായി വൃത്തിയാക്കാൻ സാധിക്കും. വിനാഗിരിയും ഉപ്പും ചേർത്തതിന് ശേഷം പാത്രത്തിൽ നന്നായി തേച്ചുപിടിപ്പിക്കാം.

Image credits: Getty
Malayalam

ഗോതമ്പ് പൊടി

വിനാഗിരിക്കൊപ്പം ഉപ്പ് ചേർക്കണം ശേഷം അതിലേക്ക് ഗോതമ്പ് പൊടിയും ചേർത്ത് കുഴമ്പ് രൂപത്തിലാക്കണം.

Image credits: Getty
Malayalam

കഴുകി വൃത്തിയാക്കാം

ഗോതമ്പും വിനാഗിരിയും ചേർത്ത കുഴമ്പ് പാത്രത്തിൽ നന്നായി തേച്ചുപിടിപ്പിക്കണം. 15 മിനിറ്റ് അങ്ങനെ തന്നെ വെച്ചതിന് ശേഷം ചെറുചൂട് വെള്ളത്തിൽ കഴുകിയെടുക്കാം

Image credits: Getty
Malayalam

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡയ്ക്കൊപ്പം ഉപ്പ് ചേർത്തോ അല്ലാതെയോ പാത്രങ്ങൾ വൃത്തിയാക്കാൻ സാധിക്കും. ഇത് പാത്രത്തിലെ കഠിന കറകളെ എളുപ്പത്തിൽ ഇല്ലാതാക്കുന്നു. 
 

Image credits: Getty
Malayalam

പാത്രം പോളിഷ് ചെയ്യാം

ഗോതമ്പ് പൊടി, ഉപ്പ്, സോപ്പ് പൊടി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യണം. ശേഷം ഇതൊരു സ്പോഞ്ച് ഉപയോഗിച്ച് പാത്രത്തിൽ തേച്ചുപിടിപ്പിക്കാം.

Image credits: Getty

പുതിയ വസ്ത്രങ്ങൾ വാങ്ങിയപ്പാടെ ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

ഫ്രിഡ്ജിൽ സവാള സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

ഫ്രിഡ്ജ് ഡീഫ്രോസ്റ്റ് ചെയ്യാൻ ഇതാ ചില പൊടിക്കൈകൾ 

വീട്ടിൽ പാവയ്ക്ക വളർത്താൻ ഇതാ 7 എളുപ്പ വഴികൾ