വളരെ സൂക്ഷിച്ച് ഉപയോഗിക്കേണ്ട ഒന്നാണ് ഇസ്തിരി. അല്ലെങ്കിൽ അമിതമായി വൈദ്യുതി നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
വസ്ത്രങ്ങൾ ഇസ്തിരിയിടുമ്പോൾ നമ്മൾ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന തെറ്റുകൾ ഒഴിവാക്കാം.
ഒന്നോ രണ്ടോ വസ്ത്രങ്ങൾ തേക്കുന്നതിന് പകരം ഒരുമിച്ച് വസ്ത്രങ്ങൾ തേക്കാം. ഇത് വൈദ്യുതി ലാഭിക്കാൻ സഹായിക്കുന്നു.
ഒരാഴ്ചയ്ക്കുള്ള വസ്ത്രങ്ങൾ ഒരുമിച്ച് തേച്ചുവെക്കുന്നത് നല്ലതായിരിക്കും. ഇത് സമയം ലഭിക്കാനും വൈദ്യുതി ഉപയോഗം കുറയ്ക്കാനും സഹായിക്കുന്നു.
നനഞ്ഞ വസ്ത്രങ്ങൾ പെട്ടെന്ന് ഉണങ്ങി കിട്ടാൻ വേണ്ടി ഇസ്തിരി ഇടരുത്. ഇത് വസ്ത്രങ്ങൾ ചൂടാക്കാൻ അമിതമായി വൈദ്യുതി ഉപയോഗിക്കുന്നു.
ചൂട് കൂടുതൽ വേണ്ടതും അല്ലാത്തതുമായ വസ്ത്രങ്ങൾ തരംതിരിച്ച് ഇസ്തിരിയിടാം. ചൂട് കൂടുതൽ വേണ്ടത് ആദ്യം ഇസ്തിരിയിടണം.
ഉപയോഗം കഴിഞ്ഞാൽ ഇസ്തിരി ഓഫ് ചെയ്യാൻ മറക്കരുത്. ഓൺ ചെയ്ത് വെച്ചിരുന്നാൽ വൈദ്യുതി പാഴാകുന്നു.
ഇസ്തിരിപ്പെട്ടി സ്പ്രേ ചെയ്യാൻ തിളപ്പിച്ച വെള്ളം ഉപയോഗിക്കാം. ഇല്ലെങ്കിൽ ഇസ്തിരി പെട്ടെന്ന് കേടുവരാനും തുണികളിൽ പാട് ഉണ്ടാവാനും സാധ്യതയുണ്ട്.
കിടപ്പുമുറിയിൽ വളർത്തേണ്ട 7 ചെടികൾ
യൂസ്ഡ് ടീബാഗിന്റെ 7 ഉപയോഗങ്ങൾ ഇതാണ്
വീടിന്റെ ബാൽക്കണിയിൽ പച്ചമുളക് വളർത്താൻ ഇതാ ചില പൊടിക്കൈകൾ
കറിവേപ്പിലയുടെ 7 അടുക്കള ഉപയോഗങ്ങൾ ഇതാണ്