അടുക്കളയിൽ ചെടികൾ വളർത്തുന്നതിന് പല ഗുണങ്ങളുണ്ട്. സ്പൈഡർ പ്ലാന്റ് വളർത്തുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
അന്തരീക്ഷത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്ത് വായുവിനെ ശുദ്ധീകരിക്കാൻ സ്പൈഡർ പ്ലാന്റിന് സാധിക്കും.
സ്പൈഡർ പ്ലാന്റ് എപ്പോഴും ഓക്സിജനെ പുറത്തുവിടുന്നു. അതിനാൽ തന്നെ അടുക്കളയിൽ വായു തങ്ങി നിൽക്കുകയില്ല.
അടുക്കളയിൽ തങ്ങി നിൽക്കുന്ന ദുർഗന്ധത്തെ അകറ്റാനും സ്പൈഡർ പ്ലാന്റിന് സാധിക്കും. ഇത് അടുക്കളയിൽ ഫ്രഷ്നസ് ലഭിക്കാൻ സഹായിക്കുന്നു.
സ്പൈഡർ പ്ലാന്റിന് കൂടുതൽ പരിചരണം ആവശ്യമായി വരുന്നില്ല. അതിനാൽ തന്നെ അടുക്കളയിൽ എളുപ്പം വളർത്താൻ പറ്റുന്ന ചെടിയാണിത്.
സ്പൈഡർ പ്ലാന്റിന് ഈർപ്പത്തെ പുറത്തുവിടാൻ സാധിക്കും. ഇത് വരണ്ട അന്തരീക്ഷത്തെ തടയാൻ സഹായിക്കുന്നു.
അടുക്കളയിൽ എപ്പോഴും പലതരം കീടങ്ങളുടെ ശല്യം ഉണ്ടാവാറുണ്ട്. എന്നാൽ സ്പൈഡർ പ്ലാന്റിന് കീടങ്ങളെ അകറ്റി നിർത്താൻ കഴിയും.
സ്പൈഡർ പ്ലാന്റ് മനുഷ്യർക്കും മൃഗങ്ങൾക്കും ദോഷമുണ്ടാക്കുന്നില്ല. അതിനാൽ തന്നെ ധൈര്യമായി ഈ ചെടി അടുക്കളയിൽ വളർത്താവുന്നതാണ്.
കിടപ്പുമുറിയിൽ സിസി പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്
വീട്ടിൽ ചെടികളും പൂക്കളും വളർത്തുന്നതിന്റെ പ്രധാന ഗുണങ്ങൾ ഇതാണ്
വീടിനുള്ളിലെ പൊടിപടലങ്ങൾ കുറയ്ക്കാൻ നിർബന്ധമായും വളർത്തേണ്ട 7 ഇൻഡോർ ചെടികൾ
അടുക്കളയിൽ ക്രോട്ടൺ ചെടി വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്