വീട്ടിൽ ചെടികൾ വളർത്തുന്നതും അവയ്ക്കൊപ്പം സമയം ചിലവഴിക്കുന്നതും മനസിന് സന്തോഷം നൽകുന്നു. തുളസി ചെടി വളർത്തുന്നതിന്റെ ഗുണങ്ങൾ അറിയാം.
പ്രകൃതിദത്തമായി വായുവിനെ ശുദ്ധീകരിക്കാൻ തുളസി ചെടിക്ക് സാധിക്കും. ഇത് അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്ന വിഷാംശങ്ങളെ നീക്കം ചെയ്യുന്നു.
വീട്ടിൽ തുളസി ചെടി വളർത്തുന്നത് ചുറ്റിനും പോസിറ്റീവ് എനർജി ലഭിക്കാൻ സഹായിക്കുന്നു. അതിനാൽ തന്നെ സമ്മർദ്ദം കുറയ്ക്കാൻ തുളസി ചെടി നല്ലതാണ്.
തുളസി ചെടിയുടെ ശക്തമായ ഗന്ധം കൊതുകിനേയും മറ്റു കീടങ്ങളേയും അകറ്റി നിർത്താൻ സഹായിക്കുന്നു.
തുളസി ചെടിയിൽ ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ചുമ, പനി എന്നിവയ്ക്കും തുളസി ചെടി നല്ലതാണ്.
തുളസി ചെടിക്ക് അമിതമായി പരിചരണം നൽകേണ്ടതില്ല. ചെറിയ പരിചരണത്തിലും നന്നായി വളരുന്ന ചെടിയാണിത്.
ചുറ്റിനും നല്ല സുഗന്ധം പരത്താൻ തുളസി ചെടിക്ക് കഴിയും. ഇത് ഫ്രഷ്നസ് ലഭിക്കാൻ സഹായിക്കുന്നു.
മുറ്റത്ത് തുളസി ചെടി വളർത്തുന്നത് വീടിന് കൂടുതൽ ഭംഗി നൽകുന്നു. ഒന്നിൽ കൂടുതൽ തുളസി ചെടി വീട്ടിൽ വളർത്താവുന്നതാണ്.
അടുക്കളയിൽ സ്പൈഡർ പ്ലാന്റ് വളർത്തുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ ഇതാണ്
കിടപ്പുമുറിയിൽ സിസി പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്
വീട്ടിൽ ചെടികളും പൂക്കളും വളർത്തുന്നതിന്റെ പ്രധാന ഗുണങ്ങൾ ഇതാണ്
വീടിനുള്ളിലെ പൊടിപടലങ്ങൾ കുറയ്ക്കാൻ നിർബന്ധമായും വളർത്തേണ്ട 7 ഇൻഡോർ ചെടികൾ