കറിവേപ്പില ചെടി വീട്ടിൽ വളർത്തുന്നതുകൊണ്ട് നിരവധി ഉപയോഗങ്ങളാണ് ഉള്ളത്. എന്നാലിത് വീട്ടിൽ വളർത്തുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
life/home Oct 24 2025
Author: Ameena Shirin Image Credits:Getty
Malayalam
സ്ഥലം
കറിവേപ്പിലയ്ക്ക് നല്ല സൂര്യപ്രകാശം അത്യാവശ്യമാണ്. അതിനാൽ തന്നെ പ്രകാശം ലഭിക്കുന്ന സ്ഥലത്താവണം ഇത് നട്ടുവളർത്തേണ്ടത്. ഇല്ലെങ്കിൽ ചെടി നശിച്ചു പോകാൻ കാരണമാകും.
Image credits: Getty
Malayalam
വെള്ളമൊഴിക്കാം
നന്നായി വളരാൻ കറിവേപ്പിലയ്ക്ക് വെള്ളം ആവശ്യമാണ്. എന്നാൽ അമിതമാകാൻ പാടില്ല. ഇത് ചെടിയുടെ വേരുകൾ നശിച്ചുപോകാൻ കാരണമാകുന്നു.
Image credits: Getty
Malayalam
സംരക്ഷണം
വീടിന് പുറത്ത് വളർത്തുന്നതുകൊണ്ട് തന്നെ നല്ല രീതിയിലുള്ള സംരക്ഷണം കറിവേപ്പിലയ്ക്ക് ആവശ്യമാണ്. പ്രത്യേകിച്ചും തണുപ്പുള്ള സമയങ്ങളിൽ ചെടി നശിച്ചു പോകാൻ സാധ്യതയുണ്ട്.
Image credits: Getty
Malayalam
വളം ഉപയോഗിക്കാം
നാല് മാസം കൂടുമ്പോൾ ചെടിക്ക് വളമിട്ടുകൊടുക്കാൻ ശ്രദ്ധിക്കണം. അതേസമയം അമിതമായി വളം ഉപയോഗിക്കുന്നത് ഒഴിവാക്കാം. ഇത് ചെടിയുടെ വളർച്ചയെ ബാധിക്കുന്നു.
Image credits: Getty
Malayalam
കായ്കൾ
കായ്കൾ ഉള്ള തണ്ട് മുറിച്ചുമാറ്റുന്നത് പുതിയ ഇലകൾ വരാനും ചെടി നന്നായി വളരാനും സഹായിക്കുന്നു.
Image credits: Getty
Malayalam
എപ്സം സാൾട്ട്
ഇതിൽ മഗ്നീഷ്യം സൾഫേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് കറിവേപ്പില നന്നായി വളരാൻ സഹായിക്കുന്നു. മാസത്തിൽ രണ്ടുതവണ ചെടിക്ക് എപ്സം സാൾട്ട് ഇട്ടുകൊടുക്കാവുന്നതാണ്.
Image credits: Getty
Malayalam
ശ്രദ്ധിക്കാം
മണ്ണ് വരണ്ട് തുടങ്ങുമ്പോൾ ചെടിക്ക് നന്നായി വെള്ളമൊഴിക്കാൻ ശ്രദ്ധിക്കണം. പഴുത്തതും കേടുവന്നതുമായ ഇലകൾ മുറിച്ചുമാറ്റാനും മറക്കരുത്.