Malayalam

സുഗന്ധമുള്ള ചെടികൾ

ചെടി വളർത്തുന്നതും അതിനെ പരിപാലിക്കുന്നതും നമുക്ക് ഇഷ്ടമുള്ള കാര്യമാണ്. സുഗന്ധം പരത്തുന്ന ഈ ചെടികൾ വീട്ടിൽ വളർത്തൂ.

Malayalam

മുല്ല

വെള്ള നിറത്തിലുള്ള പൂക്കൾ വീടിന് കൂടുതൽ ഭംഗി നൽകുന്നു. ഇതിന്റെ സുഗന്ധം എപ്പോഴും വീടിന് ചുറ്റും നിറഞ്ഞുനിൽക്കും. എളുപ്പത്തിൽ വളർത്താവുന്ന ചെടിയാണ് മുല്ല.

Image credits: Getty
Malayalam

തുളസി

തുളസി ഇല്ലാത്ത വീടുകൾ കുറവാണ്. നിരവധി ഗുണങ്ങളുള്ള തുളസി ചെടിക്ക് സുഗന്ധം പരത്താനും സാധിക്കും. തുളസി ചെടിക്ക് കുറഞ്ഞ പരിചരണമേ ആവശ്യമുള്ളു.

Image credits: Getty
Malayalam

റോസ്

ഒട്ടുമിക്ക വീടുകളിലും റോസാച്ചെടിയുണ്ട്. പലനിറത്തിലും റോസാച്ചെടി ലഭ്യമാണ്. പരിചരിക്കാൻ എളുപ്പവും നല്ല സുഗന്ധവും പരത്തുന്നു.

Image credits: Getty
Malayalam

പാരിജാതം

രാത്രി സമയങ്ങളിലാണ് പാരിജാതം പൂക്കാറുള്ളത്. വെള്ളയും ഓറഞ്ചും കലർന്ന പൂക്കളാണ് ഇതിനുള്ളത്. സുഗന്ധം പരത്തുന്ന ചെടിയാണ് പാരിജാതം.

Image credits: Getty
Malayalam

പുതിന

നിരവധി ഗുണങ്ങളും ഉപയോഗവുമുള്ള ചെടിയാണ് പുതിന. വളരെ വേഗത്തിൽ വളരുന്ന ചെടിയാണിത്. പുതിനയുടെ ഗന്ധം ആർക്കും ഇഷ്ടപ്പെടുന്നതാണ്.

Image credits: Getty
Malayalam

ജമന്തി

എളുപ്പത്തിൽ വളർത്താവുന്ന ചെടിയാണ് ജമന്തി. മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള പൂക്കളാണ് ഇതിനുള്ളത്. സുഗന്ധം പരത്തുന്ന ചെടിയാണ് ജമന്തി.

Image credits: Social media
Malayalam

ഗന്ധരാജൻ

തിളങ്ങുന്ന ഇലകളും വെള്ള നിറത്തിലുള്ള പൂക്കളുമാണ് ചെടിയെ കൂടുതൽ മനോഹരമാക്കുന്നത്. ഇതിന്റെ ഗന്ധം ആർക്കും ഇഷ്ടപ്പെടും.

Image credits: Getty

വീട്ടിൽ വളർത്താവുന്ന ബജറ്റ് ഫ്രണ്ട്ലിയായ 7 ചെടികൾ ഇതാണ്

നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കാൻ പാടില്ലാത്ത 7 ചെടികൾ

വീട്ടിൽ പീസ് ലില്ലി വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്

വീട്ടിൽ നിർബന്ധമായും വളർത്തേണ്ട 7 ഔഷധ ചെടികൾ