Malayalam

ചെടികൾ

പാം മുതൽ സ്‌നേക് പ്ലാന്റ് വരെ, വീട് തണുപ്പിക്കാൻ ഈ ചെടികൾ വീട്ടിൽ വളർത്തൂ.

Malayalam

സ്‌നേക് പ്ലാന്റ്

ഇതിൽ ജലാംശം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ സ്‌നേക് പ്ലാന്റിന് വായുവിനെ തണുപ്പിക്കാൻ സാധിക്കും. കൂടാതെ വായുവിനെ ശുദ്ധീകരിക്കാനും ഈ ചെടി നല്ലതാണ്.

Image credits: Getty
Malayalam

ഫിക്കസ് ബെഞ്ചമിന

വീടിനുള്ളിൽ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ചെടിയാണ് ഫിക്കസ് ബെഞ്ചമിന. ഇത് വീടിനുള്ളിലെ തണുപ്പിനെ നിലനിർത്താൻ സഹായിക്കുന്നു.

Image credits: Getty
Malayalam

കറ്റാർവാഴ

നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുള്ള കറ്റാർവാഴക്ക് വായുവിനെ തണുപ്പിക്കാനും സാധിക്കും. ഇതിന്റെ കട്ടിയുള്ള ഇലകൾ വെള്ളത്തെ ശേഖരിക്കുകയും വായുവിലേക്ക് തണുപ്പാക്കി പുറത്തുവിടുകയും ചെയ്യുന്നു.

Image credits: Getty
Malayalam

പാം ചെടികൾ

അരേക്ക പാം, ഫേൺ പാം തുടങ്ങിയ ചെടികൾ വീടിനുള്ളിൽ വളർത്തുന്നത് നല്ലതാണ്. ഇത് കാർബൺ ഡയോക്സൈഡിനെ വലിച്ചെടുക്കുകയും ഓക്സിജനെ പുറത്ത് വിടുകയും ചെയ്യുന്നു.

Image credits: Getty
Malayalam

പീസ് ലില്ലി

സമാധാനത്തിന്റെ ഈ വെള്ളപ്പൂവ് ചൂടുസമയങ്ങളിൽ തണുപ്പ് തരുന്ന ചെടിയാണ്. ഇത് ഈർപ്പത്തെ പുറത്തുവിടുകയും അതിനെ തണുപ്പാക്കി മാറ്റുകയും ചെയ്യുന്നു.

Image credits: Getty
Malayalam

റബ്ബർ പ്ലാന്റ്

റബ്ബർ പ്ലാന്റ് വീടിനുള്ളിൽ തങ്ങി നിൽക്കുന്ന ഈർപ്പത്തെ തണുപ്പാക്കി മാറ്റുന്നു. ഇത് എളുപ്പത്തിൽ വളർത്താൻ കഴിയുന്ന ചെടിയാണ്.

Image credits: Getty
Malayalam

ചൈനീസ് എവർഗ്രീൻ

വായുവിൽ തങ്ങി നിൽക്കുന്ന വിഷാംശത്തെ ഇല്ലാതാക്കി വായുശുദ്ധീകരിക്കാൻ ഈ ചെടിക്ക് സാധിക്കും. കൂടാതെ ഈർപ്പത്തെ തണുപ്പാക്കി മാറ്റുകയും ചെയ്യുന്നു.

Image credits: Getty

ബാത്റൂം എളുപ്പത്തിൽ വൃത്തിയാക്കാൻ ഇതാ ചില പൊടിക്കൈകൾ

കൊതുകിനെ തുരത്താൻ ഈ ഹാങ്ങിങ് പ്ലാന്റ്സ് വളർത്തൂ

ഒലിവ് ഓയിൽ ഉപയോഗിച്ച് വൃത്തിയാക്കാൻ പറ്റുന്ന 7 വസ്തുക്കൾ ഇവയാണ്

ഗ്യാസ് സ്റ്റൗ വൃത്തിയാക്കാൻ ഇതാ ചില എളുപ്പവഴികൾ